ഇടത്തരം കുടുംബങ്ങളുടെ വാർഷികവരുമാന വളർച്ചയിൽ രാജ്യത്തെ ചെറുനഗരങ്ങളിൽ ഒന്നാം സ്ഥാനത്ത് മലപ്പുറം. 2015–-16 മുതൽ 2020–-21 വരെ മലപ്പുറം ഈ രംഗത്ത് 8.4 ശതമാനം വളർച്ച നേടി. രണ്ടാം സ്ഥാനത്തുള്ള കോഴിക്കോട് 7.1 ശതമാനവും മൂന്നാം സ്ഥാനത്തുള്ള തൃശൂർ 6.6 ശതമാനവും വളർച്ച കരസ്ഥമാക്കി. 10 ചെറുനഗരത്തിന്റെ പട്ടികയിൽ ആറാമത് തിരുവനന്തപുരമാണ് (ആറ് ശതമാനം). പീപ്പിൾ റിസർച്ച് ഓൺ ഇന്ത്യാസ് കൺസ്യൂമർ ഇക്കണോമി (പ്രൈസ്) എന്ന സംഘടനയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സൂറത്ത് നാലാമതും റായ്‌പുർ അഞ്ചാമതും എത്തി. ബംഗളൂരു, ഇൻഡോർ, പട്‌ന, ഭോപാൽ എന്നിവയാണ് ഏഴു മുതൽ 10 വരെ സ്ഥാനം നേടിയ നഗരങ്ങൾ. അഞ്ച് ലക്ഷത്തിനും 30 ലക്ഷത്തിനും ഇടയിൽ വാർഷികവരുമാനമുള്ള കുടുംബങ്ങളെയാണ് ഇടത്തരക്കാരായി പരിഗണിച്ചത്