
തിരൂരങ്ങാടി: ദേശീയപാത കരുമ്പിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ ഫ്രൂട്‌സ് കടയിലേക്ക് പാഞ്ഞു കയറി ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11.30 നാണ് അപകടം. കടയിലെ ജീവനക്കാരനായ കരുമ്പിൽ സ്വദേശി ഇല്ലിക്കൽ യൂസുഫിൻ്റെ മകൻ അൻസാറാണ് മരിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കരുമ്പിൽ വർക്ക് ഷോപ്പ് നടത്തിയിരുന്ന തിരൂരങ്ങാടി തൃക്കുളം പതിനാറുങ്ങൽ സ്വദേശി രവി, കുറ്റിപ്പുറം സ്വദേശി വടക്കേക്കര ആഷിഖ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും, മറ്റൊരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.