കൊളപ്പുറത്ത് കാർ കടയിലേക്ക് ഇടിച്ചു കയറി

എആർ നഗർ : നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി. കൊളപ്പുറം ആസാദ് നഗറിലെ ഇലക്ട്രിക് സ്കൂട്ടർ ഷോ റൂമിലേക്കാണ് ഇടിച്ചു കയറിയത്. കടയുടെ മുൻവശം തകർത്ത് മുന്നോട്ട് പോയ കാർ മതിലിൽ ഇടിച്ചാണ് നിന്നത്. സമീപത്തെ വീടിന്റെ ചുമരിന വിള്ളലുണ്ടായി. നിർത്തിയിട്ടിരുന്ന ലോറിയിലും ഇടിച്ചു. പടപ്പറമ്പ് സ്വദേശിയുടേതാണ് കാർ.

error: Content is protected !!