പിഎസ്എംഒ കോളേജ് എൻ.എസ്.എസ് ക്യാമ്പ് “ചുട്ടി “ന് തുടക്കമായി

Copy LinkWhatsAppFacebookTelegramMessengerShare

താനൂർ : ഡിസംബർ 26 മുതൽ 2023ജനുവരി 01 വരെ താനൂർ ദേവധാർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കുന്ന തിരുരങ്ങാടി പി. എസ്. എം. കോളേജ്
സപ്തദിന സഹവാസ ക്യാമ്പ് ‘ചുട്ടിനു’ തുടക്കമായി. ക്യാമ്പിന്റെ ഭാഗമായി
താനാളൂർ ഗ്രാമ പഞ്ചായത്തിന്റെ വിവിധ
വാർഡുകൾ കേന്ദ്രികരിച്ചു പരിപാടികൾ സംഘടിപ്പിക്കും.
ക്യാമ്പിന്റെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത്‌ അംഗം വി. കെ. എം ഷാഫി നിർവഹിച്ചു.
താനാളൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. എം. മല്ലിക അധ്യക്ഷം വഹിച്ചു.
കോളേജ് മാനേജർ എം. കെ. ബാവ പതാക ഉയർത്തി. പ്രിൻസിപ്പൽ ഡോ :കെ. അസിസ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ കെ. വി. ലൈജു, ഷബ്‌ന ആഷിക്, ഡോ :വി. പി ഷബീർ, ബാലകൃഷ്ണൻ ചുള്ളിയത്ത്, വി. പി. അബ്ദുറഹിമാൻ, പി. ബിന്ദു, മുജീബ് താനാളൂർ, ഡോ :അലി അക്ഷദ്,
ഡോ :മുനവ്വർ അസീം, ടി. മുമിസ്, പി. ടി. അർഷാദ് ഷാൻ എന്നിവർ സംസാരിച്ചു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!