Friday, October 16

Tag: Nss camp

വിജയതീരം പദ്ധതിക്ക് മൂന്നിയൂർ ഹയർ സെക്കന്ററി സ്കൂളിൽ തുടക്കം
Other

വിജയതീരം പദ്ധതിക്ക് മൂന്നിയൂർ ഹയർ സെക്കന്ററി സ്കൂളിൽ തുടക്കം

മൂന്നിയൂർ: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിന് എൻഎസ്എസ് വിഭാവനം ചെയ്യുന്ന വിജയതീരം പദ്ധതിയുടെ സമാരംഭം മൂന്നിയൂർ ഹയർസെക്കൻഡറി സ്കൂളിൽ താനൂർ എംഎൽഎ പി കെ നവാസ് ഉദ്ഘാടനം ചെയ്തു. ഒന്നാം വർഷ ഇമ്പ്രൂവ്മെന്റ് പരീക്ഷക്ക്‌ തയ്യാറെടുക്കുന്ന, പഠനത്തിൽ പിന്നാക്കം നിൽക്കുന്ന നിർധനരായ വിദ്യാർത്ഥികൾക്ക് സ്‌കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ ശേഖരിച്ച പഠനോപകരണങ്ങളുടെ കിറ്റുകളുടെ വിതരണ ഉദ്ഘാടനം എൻഎസ്എസ് ലീഡർമാരായ ഹംദാനും റംഷാ ആയിഷക്കും നൽകി എംഎൽഎ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. മൂന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജൻ പത്തൂർ, വൈസ് പ്രസിഡന്റ്‌ നസീബ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജാസ്മിൻ മുനീർ, ബ്ലോക്ക്‌ മെമ്പർ ആയിഷുമ്മു, വാർഡ് മെമ്പർമാരായ മുനീറ, പ്രനീഷ്, അസീസ്, പ്രോഗ്രാം ഓഫീസർ മുഹമ്മദ് റയീസ്, ലീഡർമാരായ മുഹമ്മദ് ...
ഓറിയൻ്റൽ എച്ച്എസ്എസ് എൻഎസ്എസ് ക്യാമ്പ് സമാപിച്ചു
Other

ഓറിയൻ്റൽ എച്ച്എസ്എസ് എൻഎസ്എസ് ക്യാമ്പ് സമാപിച്ചു

തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ സപ്ത ദിന സഹവാസ ക്യാമ്പ് കൊളപ്പുറം ഗവൺമെൻറ് ഹൈസ്കൂളിൽ സമാപിച്ചു. യുവത ഗ്രാമതയുടെ സമഗ്രതക്കായ് ഇനിയുമൊഴുകും മാനവ സ്നേഹത്തിൻ ജീവ വാഹിനിയായ് എന്ന പ്രമേയത്തിൽ സാമൂഹ്യ പ്രതിബദ്ധതയും അർപ്പണ മനോഭാവവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിനായി വിവിധ മേഖലകളിൽ പരിശീലനവും വൈദഗ്ധ്യവും നൽകുന്ന വിവിധ സെഷനുകൾ ഉൾപ്പെട്ട ഏഴ് ദിവസത്തെ സഹവാസ ക്യാമ്പിൻ്റെ സമാപനത്തിന്റെ ഉദ്ഘാടനം അബ്ദുറഹിമാൻ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലൈല പുല്ലൂണി നിർവഹിച്ചു. ക്യാമ്പിനോടനുബന്ധിച്ച് വരച്ച തിരൂരങ്ങാടി ഓറിയൻറൽ ഹയർസെക്കണ്ടറി സ്കൂൾ എൻഎസ്എസ് യൂണിറ്റിൻ്റെ ചുമർചിത്രം സ്കൂൾ മാനേജർ എം കെ ബാവ സാഹിബ് കൊളപ്പുറം ഗവൺമെൻറ് ഹൈസ്കൂളിന് സമർപ്പിച്ചു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജുസൈറ മൻസൂർ,അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ച...
പിഎസ്എംഒ കോളേജ് എൻ.എസ്.എസ് ക്യാമ്പ് “ചുട്ടി “ന് തുടക്കമായി
Local news

പിഎസ്എംഒ കോളേജ് എൻ.എസ്.എസ് ക്യാമ്പ് “ചുട്ടി “ന് തുടക്കമായി

താനൂർ : ഡിസംബർ 26 മുതൽ 2023ജനുവരി 01 വരെ താനൂർ ദേവധാർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കുന്ന തിരുരങ്ങാടി പി. എസ്. എം. കോളേജ്സപ്തദിന സഹവാസ ക്യാമ്പ് 'ചുട്ടിനു' തുടക്കമായി. ക്യാമ്പിന്റെ ഭാഗമായിതാനാളൂർ ഗ്രാമ പഞ്ചായത്തിന്റെ വിവിധവാർഡുകൾ കേന്ദ്രികരിച്ചു പരിപാടികൾ സംഘടിപ്പിക്കും.ക്യാമ്പിന്റെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത്‌ അംഗം വി. കെ. എം ഷാഫി നിർവഹിച്ചു.താനാളൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. എം. മല്ലിക അധ്യക്ഷം വഹിച്ചു.കോളേജ് മാനേജർ എം. കെ. ബാവ പതാക ഉയർത്തി. പ്രിൻസിപ്പൽ ഡോ :കെ. അസിസ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ കെ. വി. ലൈജു, ഷബ്‌ന ആഷിക്, ഡോ :വി. പി ഷബീർ, ബാലകൃഷ്ണൻ ചുള്ളിയത്ത്, വി. പി. അബ്ദുറഹിമാൻ, പി. ബിന്ദു, മുജീബ് താനാളൂർ, ഡോ :അലി അക്ഷദ്,ഡോ :മുനവ്വർ അസീം, ടി. മുമിസ്, പി. ടി. അർഷാദ് ഷാൻ എന്നിവർ സംസാരിച്ചു....
Local news

തിരൂരങ്ങാടി ഒ എച്ച് എസ് സ്കൂൾ എൻഎസ്എസ് സപ്തദിന ക്യാമ്പ് തുടങ്ങി

തിരൂരങ്ങാടി: സേവനപാതയിൽ വിപ്ലവം രചിക്കുന്ന എൻ.എസ്.എസ് ഈ കാലഘട്ടത്തിലെ യുവത്വത്തിൽ കണ്ടുവരുന്ന ലഹരി ഉപയോഗത്തിന്നെതിരെ ബോധവൽകരണത്തിന് നേതൃത്വം നൽകാൻനാഷണൽ സ്കീം വളണ്ടിയർമാർക്ക് സാധിക്കേണ്ടതുണ്ടന്ന് കെ.പി.എ മജീദ് എം.എൽ.എ. പറഞ്ഞു.തിരൂരങ്ങാടി ഓറിയൻറൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി അധ്യക്ഷനായിരുന്നു. വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്.. https://chat.whatsapp.com/FHe4puzUz5l4aryANMURgz ഇടം എന്ന പേരിൽ ക്യാമ്പിൽ തനതിടം തയ്യാറാക്കുക, ക്യാമ്പസിൽ കൃഷിയിടം സജ്ജമാക്കുക, വയോജനങ്ങൾ നേരിടുന്ന മാനസിക പ്രയാസങ്ങളുമായി ബന്ധപ്പെട്ട പഠനം, ഭരണഘടന വാരാചരണവുമായി ബന്ധപ്പെട്ട ക്യാമ്പയിൻ, ലിംഗനീതിയുമായി ബന്ധപ്പെട്ട പ്രവർത്തനം, വൈവിധ്യമാർന്ന ക്ലാസ്സുകൾ സംഘടിപ്പിക്കൽ, വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ, തനത് പ്രവർത്തനങ്ങൾ ക...