ഇല്ലാത്ത യുവതിയുടെ പേരിൽ വാട്സ്ആപ്പ് ചാറ്റ് ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ
വാട്സാപ്പിലൂടെ പരിചയപ്പെട്ടപ്പോൾ തന്നെ വിവാഹമോചിതയായ സ്ത്രീയാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് അരിയല്ലൂർ സ്വദേശിയായ യുവാവിനെ വിവാഹം ചെയ്യാൻ സന്നദ്ധയാണ് എന്നറിയിച്ചുകൊണ്ട് പല ഘട്ടങ്ങളിലായി 3 ലക്ഷം രൂപയോളം തട്ടിയെടുത്ത പെരിന്തൽമണ്ണ സ്വദേശിയായ യുവാവിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ഏഴു മാസങ്ങൾക്കു മുമ്പാണ് അരിയെല്ലൂർ സ്വദേശി അനഘ എന്ന് പേരുള്ള പെൺകുട്ടിയാണെന്നും അവരുടെ അമ്മ അസുഖബാധിത യാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു കൊണ്ടാണ് പൈസ തട്ടിയെടുത്തത്. മുഹമ്മദ് അദ്നാൻ എന്ന പേരുള്ള യുവാവാണ് തട്ടിപ്പ് നടത്തിയത്. ഒരേസമയം അനഘ എന്ന പെൺകുട്ടിയായും പെൺകുട്ടിയുടെ അടുത്ത സുഹൃത്തായ മുഹമ്മദ് അദ്നാൻ എന്നിങ്ങനെ രണ്ടു റോളുകളാണ് പ്രതി കൈകാര്യം ചെയ്തിരുന്നത്. പെൺകുട്ടി ഒരിക്കലും നോർമൽ കോൾ വിളിക്കുകയോ വോയ്സ് ചാറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല.അനഘയാണെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നതിനായി സോഷ്യൽ മീഡിയയിൽ നിന്നും ഡൗൺലോഡ് ചെയ്ത ഒരു പെൺകുട്ടിയുടെ ഫോട്ടോ ഇയാൾ പരാതിക്കാരന് അയച്ചു നൽകുകയായിരുന്നു. പ്രണയമായി മാറിയ യുവാവ് ഈ കുട്ടിയെ വിവാഹം കഴിക്കുന്നതിനും നേരിട്ട് ഒന്ന് കാണുന്നതിനുമായി എട്ടു തവണയോളം പെരിന്തൽമണ്ണ പോകുകയുണ്ടായി. വിവാഹം കഴിക്കാൻ പോകുന്ന ഈ സ്ത്രീയെ കാണുന്നതിനായി ഇയാളുടെ സഹോദരിമാരെ വരെ പെരിന്തൽമണ്ണയിലേക്ക് കൊണ്ടുപോയിരുന്നു. തുടർന്നാണ് ചതിയിൽ പെട്ടോ എന്നുള്ള സംശയത്തിന്റെ പേരിൽ മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ പി എസിനു പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെരിന്തൽമണ്ണ സ്വദേശിയാണ് എന്ന് മനസ്സിലാവുകയും
പരപ്പനങ്ങാടി ഇൻസ്പെക്ടർ ജിനേഷ് കെ ജെയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി സബ് ഇൻസ്പെക്ടർ അജീഷ് കെ ജോൺ, ജയദേവൻ സിവിൽ പോലീസ് ഓഫീസർ ആയ മുജീബ്, വിബീഷ്, രഞ്ജിത്ത് എന്നിവരും ചേർന്നാണു പ്രതിയെ പിടികൂടിയത്. ഇയാളുടെ ഫോൺ പരിശോധിച്ചതിൽ സമാനമായ കേസുകൾ പലയിടങ്ങളിൽ ചെയ്തതായും ബോധ്യപ്പെട്ടിട്ടുള്ളതിനാൽ ഇനിയും പരാതികൾ വരാൻ സാധ്യത ഉണ്ടെന്നു പോലീസ് അറിയിച്ചു