വിവാഹ പുർവ്വ കൗൺസിലിംഗ് പ്രോഗ്രാം ആരംഭിച്ചു


തിരൂരങ്ങാടി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ വേങ്ങര- കൊളപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന കോച്ചിംഗ് സെന്റർ ഫോർ മൈനൊരിറ്റി യുത്ത്സിന്റെ യും തിരുരങ്ങാടി പി എസ് എം ഒ കോളേജ് കൗൺസലിംഗ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ സൗജന്യ വിവാഹ പൂർവ കൗൺസെല്ലിംഗ്’ ട്രെയിനിംഗ് പ്രോഗ്രാം ആരംഭിച്ചു. തിരുരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ പി മുഹമ്മദ്‌ കുട്ടി ഉൽഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ :കെ അസീസ് അധ്യക്ഷത വഹിച്ചു.
മൂന്ന് ദിവസങ്ങളിലായി ആറു സെഷനുകളാണ് ട്രെയിനിംഗ് പ്രോഗ്രാമിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
വിവാഹ ജീവിതത്തിന്റെ സാമൂഹിക പ്രാധാന്യം വിദ്യാർഥികളിൽ എത്തിക്കുകയും അതുമുഖേന അവരിൽ അവബോധം സൃഷ്ടിക്കുകയുമാണ് പ്രീമാരിറ്റൽ കൗൺസലിംഗിന്റെ ഉദ്ദേശ്യം. ദാമ്പത്യ ജീവിതത്തിന്റെ മുന്നൊരുക്കങ്ങൾ, സന്തുഷ്ട കുടുംബജീവിതം,വിവാഹത്തിലെ നിയമ സദാചാര വശങ്ങൾ, കോൺഫ്ലിക്ട് മാനേജ്മെന്റ്, ബഡ്‌ജറ്റിങ്, പേരെന്റിങ്, ലൈംഗിക ആരോഗ്യ വിഷയങ്ങൾ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് കൗൺസലിംഗ് ക്ലാസുകൾ നൽകുന്നത്. വൈവാഹിക കുടുംബ ജീവിതത്തെകുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെടുത്താൻ വിദ്യാർഥികൾക്ക് ഈ ട്രൈനിങ്ങിലൂടെ സാധിക്കുന്നു.
ന്യുനപക്ഷ യുവജന പരിശീലന കേന്ദ്രം വേങ്ങര- കൊളപ്പുറം പ്രിൻസിപ്പൽ പ്രൊഫ. പി മമ്മദ് ആശംസകൾ അർപ്പിച്ചു. കോളേജ് കൗൺസിലിംഗ് സെൽ കോർഡിനേറ്റർ എം സലീന സ്വാഗതവും സജ്‌ന ഷിഫാന നന്ദിയും പറഞ്ഞു. കോമേഴ്‌സ് ഡിപ്പാർട്മെന്റ് മേധാവി നൂറ മുഹമ്മദ്‌ കുട്ടി, സാമ്പത്തിക ശാസ്ത്ര വിഭാഗം അദ്ധ്യാപിക റംല, ചരിത്ര വിഭാഗം അദ്ധ്യാപകരായ അബ്ദുൽ റഹൂഫ് കെ, ജസീല എൻ എൻ, മുഹമ്മദ്‌ ശിബിൽ ടി എന്നിവർ സംബന്ധിച്ചു.

error: Content is protected !!