Wednesday, August 20

കോഴിച്ചെനയിൽ ബൈക്കപകടത്തിൽ ചുള്ളിപ്പാറ സ്വദേശി മരിച്ചു

തിരൂരങ്ങാടി : ദേശീയപാതയിൽ കോഴിച്ചെനയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. വെന്നിയുർ ചുള്ളിപ്പാറ സ്വദേശിയായ തെക്കരത്തോടി അബ്ദു മുസ്‌ലിയാരുടെ മകൻ ടി.ടി. ഷബീർ (47) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. പരിക്കേറ്റതി നെ തുടർന്ന് കോട്ടക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സിപിഎം ബ്രാഞ്ച് അംഗമായിരുന്നു. പ്രവാസി സംഘം യൂണിറ്റ് സെക്രട്ടറി യും ആയിരുന്നു. മാതാവ്: മറിയാമു. ഭാര്യ, കളം വളപ്പിൽ ഹസീന വെങ്ങാട്. മക്കൾ: ഹിബ, റുബ, ഫെല്ല മറിയം. സഹോദരങ്ങൾ : ഷംസുദ്ദീൻ, റഫീഖ്, സൈഫുന്നീസ, സുബൈദ, സുലൈഖ.

error: Content is protected !!