Monday, August 18

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ. മലപ്പുറം എടരിക്കോട് വില്ലേജ് അസിസ്റ്റന്റ് പി ചന്ദ്രനാണ്
പിടിയിലായത്. 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ
പിടിയിലായത്. ഭീഷണിപ്പെടുത്തിയാണ്
ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടത്.

വീടിന്റെ തറ നിർമ്മിക്കുന്ന സ്ഥലത്തു നിന്ന് ചെങ്കല്ല് വെട്ടിയതിൽ കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി ആവശ്യപ്പെട്ടത്.

error: Content is protected !!