
ഹൃദയസ്തംഭനം മൂലം കഴിഞ്ഞ മൂന്ന് മാസം മുമ്പ് സൗദി ജിദ്ദയില്‍ വെച്ച് മരണപ്പെട്ട ചെണ്ടപ്പുറായ സ്വദേശിയും നവോദയ മെമ്പറുമായിരുന്ന മുസ്തഫ കാട്ടിരിയുടെ കുടുംബത്തിന് ജിദ്ദ നവോദയയുടെ കൈത്താങ്ങ്. കുടുംബത്തിന് ജിദ്ദ നവോദയ നല്‍കുന്ന ധനസഹായം നവോദയ കേന്ദ്ര കമ്മറ്റിയംഗം മുജീബ് പുന്താനം സിപിഐ(എം) എ ആര്‍ നഗര്‍ ലോക്കല്‍ സെക്രട്ടറി കെ പി സമീറിന് കൈമാറി.
ജിദ്ദ നവോദയ അനാകിഷ് എരിയ്യ ജോ. സെക്രട്ടറി ഗഫൂര്‍ പുകോടന്‍ കേരള പ്രവാസി സംഘം ഏരിയ സെക്രട്ടറി ലത്തീഫ് തെക്കേപ്പാട്ട് വൈസ് പ്രസിഡണ്ട് പി കെ അലവി ,പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഫൈസല്‍ പി കെ സെക്രട്ടറി മനോജ് കാട്ടുമുണ്ട വേലായുധന്‍ അബ്ദുസലാം കട്ടീരി തുടങ്ങിയവര്‍ സംബന്ധിച്ചു