
കൊണ്ടോട്ടി: കരിപ്പൂർ എയർപോർട്ടിൽ അധികൃതർ നടപ്പിലാക്കിയ അശാസ്ത്രീയ രീതിയിലുള്ള പാർക്കിംഗ് നിയമം പിൻവലിക്കുക, ആർ.ടി.പി.സി.ആർ.ടെസ്റ്റിന്റെ പേരിൽ വിദേശയാത്രക്കാരിൽ നിന്നും 2500 രൂപ ഈടാക്കുന്നത് അവസാനിപ്പിക്കുക, കരിപ്പൂരിൽ ഹജ്ജ് എംബാർകേഷൻ പോയിന്റാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് മലബാർ ഡെവലപ്മെന്റ് ഫോറത്തിന്റെ (എം.ഡി.എഫ്) ആഭിമുഖ്യത്തിൽ കരിപ്പൂരിൽ എയർപോർട്ട് മാർച്ച് സംഘടിപ്പിച്ചു.
എയർപ്പോർട്ട് ടെർമിനലിന് മുന്നിൽ എത്തുന്ന വാഹനങ്ങൾക്ക് ആളെ ഇറക്കാനും കയറ്റാനും അനുവദിക്കുന്ന സമയം മൂന്ന് മിനുറ്റും മൂന്ന്മിനുറ്റിൽ കൂടുതലായാൽ 500 രൂപ ഫൈനും എന്ന രീതിയിലാണ് ഇപ്പോൾ പരിഷ്കരിച്ച പാർക്കിംഗ് നിയമം. ഇത് എയർപ്പോർട്ടിലെത്തുന്ന യാത്രക്കാർക്കും വാഹനങ്ങൾക്കും ഏറെ പ്രയാസമാണ് ഉണ്ടാക്കുന്നത്.
ഹജ്ജ് ഹൗസ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് എയർപോർട്ട് ജംഗ്ഷനിൽ പോലീസ് തടഞ്ഞു. ഇ.ടി.മുഹമ്മദ് ബഷീർ എം.പി.ഉൽഘാടനം ചെയ്തു. എം.ഡി.എഫ്.സെൻട്രൽ കമ്മറ്റി വൈസ്പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ അദ്ധ്യക്ഷം വഹിച്ചു. ടി.വി.ഇബ്രാഹിം എം.എൽ.എ, ഡോ:ഹുസൈൻ മടവൂർ, പി.അബ്ദുറഹ്മാൻഎന്ന ഇണ്ണി, എം.ഡി.എഫ്.സെൻട്രൽ കമ്മറ്റി ഭാരവാഹികളായ സന്തോഷ് കുറ്റ്യാടി, പ്രൊഫ:നാസർ കിഴിശ്ശേരി, പ്രഥ്യുരാജ് നാറാത്ത്, പി.എ.ആസാദ്, കരീം വളാഞ്ചേരി, സജ്ന വെങ്ങേരി, വിവിധ ചാപ്റ്റർ ഭാരവാഹികളായ യു.തിലകൻ, ഒ.കെ.മൻസൂർ, ഹസീബ് കൊണ്ടോട്ടി, സലാം മണ്ണറക്കൽ, റസീനബാനു പുളിക്കലകത്ത്, ജമാൽ കോരങ്ങാട്, സുബൈർ കോറ്റൂർ, ജമാൽ പി.കെ, അഷ്റഫ് മനരിക്കൽ, മെഹബൂബ് തയ്യിൽ, അഷ്റഫ് കാപ്പാടൻ, പി.കെ.മൊയ്തീൻ കുട്ടി, ഷബീർ , സി.പി.അബ്ദുറഹ്മാൻ, എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ഇടക്കുനി അബ്ദുറഹ്മാൻ സ്വാഗതവും ഉമ്മർകോയ തുറക്കൽ നന്ദിയും പറഞ്ഞു.
ഫിർദൗസ് എ.കെ, മഹ്സും കൊണ്ടോട്ടി, മുഹമ്മദലി ചുള്ളിപ്പാറ, സലാം മച്ചിങ്ങൽ, ഗഫൂർ മുട്ടിയാറ, യൂസഫലി പുളിക്കൽ, ബഷീർ തൊട്ടിയൻ, സാബിറ ചേളാരി, റുബീന പുളിക്കൽ, ഉമ്മു ഫസ്‌ല, മിനി കോഴിക്കോട്, മുസ്തഫ , അസീസ് യു.ബി, കബീർ എന്നിവർ നേതൃത്വം നൽകി.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ.. https://chat.whatsapp.com/EVR8JdUGzoQ4wgNyiUFZLC