പോലീസിനെ കണ്ട് എം.ഡി.എം.എ പായ്ക്കറ്റോടെ വിഴുങ്ങിയ യുവാവ് മരിച്ചു

കോഴിക്കോട്: പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ പായ്ക്കറ്റോടെ വിഴുങ്ങിയ യുവാവ് മരിച്ചു. മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി താമരശ്ശേരി പൊലീസ് നൈറ്റ് പട്രോളിങ്ങിനിടെയാണ് സംഭവം. ഷാനിദിനെ കസ്റ്റഡിയിലെടുക്കുന്നതിനിടെയാണ് കൈയിലുണ്ടായിരുന്ന പൊതി വിഴുങ്ങിയത്. ചോദ്യം ചെയ്യലില്‍ വിഴുങ്ങിയത് എം.ഡി.എം.എയാണെന്ന് പറഞ്ഞതോടെ പൊലീസ് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്‍ഡോസ്‌കോപി പരിശോധനയില്‍ വയറ്റില്‍ വെളുത്ത തരികളടങ്ങിയ പായ്ക്കറ്റ് കണ്ടെത്തിയിരുന്നു.

ശസ്ത്രക്രിയയിലൂടെ കവറുകള്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കവേയാണ് മരണം.

error: Content is protected !!