അദാനിയും മോദിയും രണ്ടു പേരല്ല, ഇരുമെയ്യാണെങ്കിലും ഒറ്റക്കരളാണ് ; എംഎ ബേബി

തിരുവനന്തപുരം : അദാനിയും മോദിയും രണ്ടു പേരല്ലെന്നും ഇരുമെയ്യാണെങ്കിലും ഒറ്റക്കരളാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ഇന്ത്യ കണ്ട ഏറ്റവും വലിയ ഓഹരി കുംഭകോണങ്ങളില്‍ ഒന്നാണ് അദാനി കമ്പനികള്‍ക്ക് മേല്‍ ആരോപിക്കപ്പെട്ടത്. അതില്‍ അന്വേഷണം നടത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സാധാരണക്കാരായ ഇന്ത്യക്കാരുടെ ചെറിയ സമ്പാദ്യങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന എല്‍ഐസി, പ്രോവിഡന്റ് ഫണ്ട്, പെന്‍ഷന്‍ ഫണ്ട് എന്നീ സ്ഥാപനങ്ങളെക്കൊണ്ട് മോദി സര്‍ക്കാര്‍ അദാനി കമ്പനികളില്‍ പണം നിക്ഷേപിക്കുകയാണെന്നും ഇന്ത്യയിലെ സാധാരണക്കാരുടെ സാമ്പത്തിക ഭദ്രത തകര്‍ക്കുന്ന നടപടി ആണിതെന്നും എംഎ ബേബി പറഞ്ഞു

error: Content is protected !!