പരീക്ഷ കഴിഞ്ഞ് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

സ്‌കൂളില്‍ പരീക്ഷ കഴിഞ്ഞ് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ആലപ്പുഴ ചെട്ടികുളങ്ങര കണ്ണമംഗലം തെക്ക് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ പത്തിയൂര്‍ ഇടശ്ശേരി കണ്ടത്തില്‍ പറമ്പില്‍ സല്‍മാന്‍ (16), പത്തിയൂര്‍, ഇടശ്ശേരി കല്ലുപുര വീട്ടില്‍ തുഷാര്‍ (15) എന്നിവരാണ് മരിച്ചത്. ഇരുവരും പത്തിയൂര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണ്. കായംകുളത്ത് നിന്നും അഗ്‌നിരക്ഷാ സേന എത്തി ഇരുവരുടെയും മൃതദേഹം പുറത്തെടുത്തു.

error: Content is protected !!