Saturday, July 5

പ്രായപൂര്‍ത്തിയാകാത്ത മകള്‍ സ്‌കൂട്ടര്‍ ഓടിച്ചു ; മാതാവിനെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത മകള്‍ സ്‌കൂട്ടര്‍ ഓടിച്ചതില്‍ മാതാവിനെതിരെ കേസെടുത്തു. ട്രാഫിക് എസ്‌ഐ എം.രഘുനാഥിന്റെ നേതൃത്വത്തില്‍ സയ്യിദ് നഗറില്‍ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് 16 വയസുകാരി സ്‌കൂട്ടറില്‍ എത്തിയത്. ഇതേ തുടര്‍ന്നാണ് ആര്‍സി ഓണറായ സയ്യിദ് നഗര്‍ സിഎച്ച് റോഡിലെ വീട്ടമ്മയുടെ പേരില്‍ പൊലീസ് കേസെടുത്തത്. 25,000 രൂപയാണ് ഇവര്‍ പിഴയായി അടയ്‌ക്കേണ്ടി വരിക. ഇത്തരത്തില്‍ പിടിയിലാകുന്ന കുട്ടികള്‍ക്ക് 25 വയസ് കഴിഞ്ഞാല്‍ മാത്രമേ ലൈസന്‍സ് അനുവദിക്കുകയുള്ളൂ. ഇതേ രീതിയില്‍ 8 വിദ്യാര്‍ഥികളെ അടുത്ത കാലത്തായി തളിപ്പറമ്പില്‍ പൊലീസ് പിടികൂടിയിരുന്നു.

error: Content is protected !!