കൂരിയാട്ട് നാട്ടുകാരുടെ ഉറക്കം കെടുത്തിയ കാട്ടുപന്നി പിടിയിലായി.

തിരൂരങ്ങാടി : കഴിഞ്ഞ ഒരു
മാസത്തോളമായി നാട്ടുകാരെ ഉറക്കം കെടുത്തിയ കാട്ടുപന്നിയെ ശനിയാഴ്ച രാത്രി ഏഴുമണിയോടെ വേങ്ങര കൂരിയാട് മാതാട് തോടിന് തോടിന് അടുത്ത് നാട്ടുകാരുടെയും കാസ്മ ക്ലബ് പ്രവർത്തകരുടെയും ശ്രദ്ധയിൽപ്പെട്ടു,
ഉടൻ കാട്ടുപന്നി വയലിലെക്ക് ഓടിരക്ഷപ്പെട്ടു . തുടർന്ന് ക്ലബ്ബ് പ്രവർത്തകരും നാട്ടുകാരും തിരച്ചിൽ നടത്തിയപ്പോൾ തൊട്ടടുത്ത വയലിനോട് ചാരിയുള്ള കുഴിയിൽ വീണു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു , ഉടൻ ക്ലബ്ബ് പ്രവർത്തകരുടെ നേതൃത്വത്തിൽ നിലമ്പൂര് റാപ്പിഡ് ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ റെസ്പോണ്‍സ് ടീം) ഉദ്യോഗസ്ഥരെ അറിയിക്കുകയും ഞായറാഴ്ചച 11 മണിയോടെ കുഴിയിൽ നിന്നും ഡി വൈ ആർ ഒ, അംജിത് , ഡി ഫ്ഒ റിയാസ്, വാച്ചർ നിസാർ ഡ്രൈവർ അനീഷ്ബാബു തുടങ്ങിയവരുടെ നേതൃത്വത്തിൽ ക്ലബ്ബ് പ്രവർത്തകരായ അലി, അസിം, ഷബീറലി,അബുബക്കർ സിദ്ദിഖ് എന്നിവരുടെ സഹകരണത്തോടെ കാട്ടുപന്നിയെ കുഴിയിൽ നിന്നും കയറുകൊണ്ട് കെട്ടിയതിനുശേഷം പൊക്കിയെടുത്ത് തൊട്ടടുത്ത കവുങ്ങിൽ കെട്ടി കൊണ്ടുപോവുകയായിരുന്നു. തുടർന്ന് കൊടുമ്പുഴ സ്റ്റേഷനിലെ കൈമാറുമെന്ന് അധികൃതർ അറിയിച്ചു,
നിരവധി ആളുകൾ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. കഴിഞ്ഞ ഒരാഴ്ച മുമ്പ് കൂരിയാട് പനമ്പുഴ ഭാഗത്ത് നിരവധി വാഴ കൃഷികൾ നശിപ്പിച്ചതായി പ്രദേശവാസികൾ പറയുന്നു,

error: Content is protected !!