സൈനുദ്ദീൻ ബാഖവി കൂരിയാട് അന്തരിച്ചു
കോട്ടക്കൽ: പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനുമായ സൈനുദ്ദീൻ ബാഖവി കൂരിയാട് (74) അന്തരിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. പ്രമുഖ സൂഫീവര്യൻ കൂരിയാട് തേനു മുസ്‌ലിയാരുടെ പൗത്രനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറാംഗം ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിയുടെ അനുജ സഹോദരനുമാണ്.
സ്വദേശത്തുനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം വെല്ലൂർ ബാഖിയാത്തുസ്സ്വാലിഹാത്തിൽനിന്ന് ബിരുദം നേടി. പൊന്മള ഫരീദ് മുസ്‌ലിയാരായിരുന്നു പ്രധാന ഗുരുനാഥൻ. ഇരുപതിലധികം ഗ്രന്ഥങ്ങളുടെ രചയിതാവായ അദ്ദേഹം തിരുനബിയിലേക്ക് സനദുള്ള മുദ്ദ്, സ്വാഅ് അളവ് പാത്രങ്ങളുടെ പ്രചാരകനുമായിരുന്നു.
തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല, വെമ്പായം കന്യാകുളങ്ങര ജുമാ മസ്ജിദ്, മലപ്പുറം കുന്നുമ്മൽ ടൗൺ ജുമാ മസ്ജിദ്, കൊല്ലം പോരുവഴി മയ്യത്തുംകര ശാഫിഈ മസ്ജിദ്, ആലപ്പുഴ ആറാട്ടുപുഴ മഅ്ദിനുല്‍ ഉലൂം ദർസ്, കോട്ടക്കൽ പുത്...


















