Monday, August 18

വീട്ടില്‍ അതിക്രമിച്ചു കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈഗികാതിക്രമം ; കെഎസ്ഇബി ലൈന്‍മാന് തടവും പിഴയും

തിരുവനന്തപുരം : വൈദ്യുതി കണക്ഷന്‍ ശരിയാക്കാനെത്തി ആളില്ലാത്ത വീട്ടില്‍ അതിക്രമിച്ചു കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈഗികാതിക്രമം നടത്തിയ കെഎസ്ഇബി ലൈന്‍മാന് തടവും പിഴയും. മുട്ടുക്കോണം സ്വദേശി അജീഷ് കുമാറിനെ ആണ് മൂന്നു വര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജില്ലാ ജഡ്ജി ടിപി പ്രഭാഷ് ലാല്‍ ആണ് ശിക്ഷ വിധിച്ചത്.

2016 ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പള്ളിക്കല്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന കിരണാണ് അന്വേഷണം നടത്തിയത്. കേസില്‍ പ്രോസിക്യൂഷന്‍ 12 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകള്‍ തെളിവായി നല്‍കുകയും ചെയ്തു. സഹപ്രവര്‍ത്തകനും പ്രതിയെ നേരില്‍ കണ്ടെന്ന് മജിസ്‌ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി നല്‍കിയ സമീപവാസികളും ഉള്‍പ്പെടെ പ്രധാന സാക്ഷികള്‍ കോടതിയില്‍ കൂറുമാറിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം മുഹസിന്‍ ഹാജരായി.

error: Content is protected !!