Tuesday, October 14

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ; 62കാരന്‍ അറസ്റ്റില്‍

പുത്തനത്താണി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 62കാരന്‍ കല്‍പകഞ്ചേരി പൊലിസിന്റെ പിടിയില്‍. കോട്ടക്കല്‍ ആമപ്പാറ പുല്ലാട്ടുതൊടി അജയ്കുമാറാണ്
പിടിയിലായത്. മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

ഒരുവര്‍ഷം മുന്നെയാണ് കേസിനാസ്പദമായ സംഭവം. 16 വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. കൗണ്‍സിലിങിനിടെയാണ് കുട്ടി സംഭവം പുറത്ത് പറഞ്ഞത്. തുടര്‍ന്ന് കല്‍പകഞ്ചേരി പോലീസ് കേസെടുക്കുകയായിരുന്നു.

error: Content is protected !!