പൊന്ന് വിളയും പൊന്നാനി വളം ; ജൈവവള യൂണിറ്റ് ഉദ്ഘാടനം ചെയ്തു

പൊന്നാനി : പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2022-23 വാര്‍ഷിക പദ്ധതികളുടെ ഭാഗമായി നടപ്പാക്കുന്ന ‘പൊന്ന് വിളയും പൊന്നാനി വളം’ എന്ന പദ്ധതിയുടെ ഉദ്ഘാടനം ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ നിര്‍വഹിച്ചു. നടുവട്ടം ക്ഷീരസംഘത്തിന്റെ സഹകരണത്തോടെയാണ് ‘ജൈവാമൃതം’ എന്ന പേരില്‍ നടുവട്ടം കരുവാട്ട്മന എസ്റ്റേറ്റ് പരിസരത്ത് ജൈവവള നിര്‍മാണ യൂണിറ്റ് സ്ഥാപിച്ചത്.

ക്ഷീരകര്‍ഷകര്‍ക്ക് പാലിന് പുറമെ ചാണകത്തില്‍ നിന്നും അധിക വരുമാനം ലഭ്യമാക്കുക, മണ്ണിന്റെ ഗുണമേന്മ നഷ്ടപ്പെടുത്തുന്ന രാസവളങ്ങള്‍ക്ക് പകരം പ്രാദേശികമായി ജൈവവളം ലഭ്യമാക്കുക എന്നീ ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ചടങ്ങില്‍ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ അബ്ദുല്‍ മജീദ് കഴുങ്കില്‍, അസ്ലം തിരുത്തി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി.പി. മോഹന്‍ദാസ്, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്‍ ഇ.കെ ദിലീഷ്, എന്‍.ആര്‍. അനീഷ്, പ്രേമലത, റാബിയ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വര്‍ക്കി ജോര്‍ജ്ജ്, കേരള അഗ്രികള്‍ച്ചറര്‍ യൂണിവേഴ്സിറ്റി സയന്റിസ്റ്റ് ഡോ. പി.കെ അബ്ദുല്‍ ജബ്ബാര്‍, ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ എസ്.ആര്‍ രാജീവ്, നടുവട്ടം ക്ഷീരസംഘം സെക്രട്ടറി രാജേഷ്, ക്ഷീരകര്‍ഷകര്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!