Tag: Ponnani

എച്ച് 1 എന്‍ 1 വൈറസ് ബാധിച്ച് മലപ്പുറത്ത് ഒരാള്‍ മരിച്ചു
Malappuram

എച്ച് 1 എന്‍ 1 വൈറസ് ബാധിച്ച് മലപ്പുറത്ത് ഒരാള്‍ മരിച്ചു

മലപ്പുറം: എച്ച് 1 എന്‍ 1 വൈറസ് ബാധിച്ച് മലപ്പുറത്ത് ഒരാള്‍ മരിച്ചു. പൊന്നാനി സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. 47 വയസായിരുന്നു. തൃശൂര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.
Malappuram

പൊന്നാനിയിലെ കടല്‍ക്ഷോഭവും കടലാക്രമണ ഭീഷണിയും ; മന്ത്രിക്ക് നിവേദനം നല്‍കി അബ്ദു സമദ് സമദാനി എംപി

പൊന്നാനി : പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ പുതുപൊന്നാനി, വെളിയങ്കോട് പാലപ്പെട്ടി അടക്കമുള്ള സ്ഥലങ്ങളില്‍ അനുഭവപ്പെട്ട രൂക്ഷമായ കടല്‍ക്ഷോഭവും മറ്റു തീരപ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന കടലാക്രമണ ഭീഷണിയും കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളായ ജനങ്ങളുടെ സുരക്ഷിതത്വത്തിനും ക്ഷേമത്തിനും ആവശ്യമായ അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡോ. എം.പി.അബ്ദുസ്സമദ് സമദാനി എം.പി ഫിഷറീസ് മന്ത്രി സജി ചെറിയാനെ ചെങ്ങന്നൂര്‍ റെസ്റ്റ് ഹൗസില്‍ ചെന്നുകണ്ട് നിവേദനം നല്‍കി. പൊന്നാനിയിലും വെളിയങ്കോട്ടും ഇത്തവണ അനുഭവപ്പെട്ട കടുത്ത കടല്‍ക്ഷോഭത്തെയും അതുമൂലം തീരപ്രദേശത്തെ ജനങ്ങള്‍ക്കുണ്ടായ ദുരിതങ്ങളെയും കുറിച്ച് സമദാനി മന്ത്രിയുമായി വിശദമായി ചര്‍ച്ച നടത്തി. പുതുപൊന്നാനി, പാലപ്പെട്ടി, അജ്മീര്‍ നഗര്‍, വെളിയങ്കോട്, തണ്ണിത്തുറ, പത്തുമുറി, കൂട്ടായി അരയന്‍ കടപ്പുറം, സുല്‍ത്താന്‍ വളവ്, വെട്ടം,വാടിക്കല്‍, പള്ളിവളപ...
Malappuram

മൂകയും ബധിരയുമായ വീട്ടമ്മയ്ക്ക് വീടുവെക്കാന്‍ സര്‍ക്കാര്‍ നല്‍കിയ പണം ഉപയോഗിച്ച് ഭൂമി വാങ്ങിയതില്‍ ക്രമക്കേട് ; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശകമ്മീഷന്‍

തിരൂര്‍ : മൂകയും ബധിരയുമായ വീട്ടമ്മയ്ക്ക് വീടുവെക്കാന്‍ സര്‍ക്കാര്‍ നല്‍കിയ പണം ഉപയോഗിച്ച് ഭൂമി വാങ്ങിയതില്‍ ക്രമക്കേട് കണ്ടെത്തിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശകമ്മീഷന്‍. പൊന്നാനി നെയ്തല്ലൂരിലെ മൂകയും ബധിരയുമായ അംബികക്ക് വീട് വെക്കാന്‍ വാങ്ങിയ ഭൂമിയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷനില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ അംഗം ബൈജു നാഥിനു മുമ്പില്‍ തിരൂരിലെ സിറ്റിങ്ങില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് ഉത്തരവ്. മനുഷ്യാവകാശ കമ്മിഷനില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ അംഗം ബൈജു നാഥിനു മുമ്പില്‍ തിരൂരിലെ സിറ്റിങ്ങില്‍ പൊന്നാനി നെയ്തല്ലൂരിലെ മൂകയും ബധിരയുമായ വീട്ടമ്മയ്ക്ക് വീടുവെക്കാന്‍ സര്‍ക്കാര്‍ നല്‍കിയ പണം ഉപയോഗിച്ച് ഭൂമി വാങ്ങിയപ്പോള്‍ നഞ്ചഭൂമി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നും എസ് സി എസ് ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഭൂമി വാങ്ങിക്കുമ്പോള്‍ ഉത്തരവാദിത്വമുള്ള എസ് സി എസ് ടി പ്...
Malappuram

അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

പൊന്നാനി : തൊഴിൽ വകുപ്പിന്റെയും വനിതാ ശിശു വികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പൊന്നാനി എ.വി ഹൈസ്കൂളില്‍ മുനിസിപ്പൽ ചെയർമാൻ ശിവദാസൻ ആറ്റുപുറത്ത് നിര്‍വഹിച്ചു. ബോധവത്കരണ ക്ലാസും ദിനാചരണത്തിന്റെ ഭാഗമായി നടന്നു. ചടങ്ങില്‍ ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) ഇൻചാർജ് ടി. ഷബിറലി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി. സുരേഷ് ബാബു ബാലവേല വിരുദ്ധ പോസ്റ്റർ പ്രകാശനം ചെയ്തു. മലപ്പുറം അസി. ലേബർ ഓഫീസർ അബിത പുഷ്പോദരൻ ബാലവേല വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചൈൽഡ് ഹെൽപ്പ് ലൈൻ കോ-ഓർഡിനേറ്റർ സി. ഫാരിസ ബോധവത്കരണ ക്ലാസ്സെടുത്തു. വാർഡ് കൗൺസിലർ ശ്രീകല ചന്ദ്രൻ, പി.ടി.എ പ്രസിഡന്റ് കെ. ഷിംന, എം.പി.ടി.എ പ്രസിഡൻ്റ് കെ. പ്രവിത, പി.ടി.എ വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് പ്രൊട്ടക്ഷൻ ഓഫീസർ ഫസൽ പുള്ളാട്ട്, ബ...
Malappuram

പൊന്നാനി മണ്ഡലത്തില്‍ പാര്‍ട്ടി ശക്തി കേന്ദ്രങ്ങളിലുണ്ടായ വോട്ട് ചോര്‍ച്ചയില്‍ അമ്പരന്ന് സിപിഎം

മലപ്പുറം: പൊന്നാനി മണ്ഡലത്തില്‍ പാര്‍ട്ടി ശക്തി കേന്ദ്രങ്ങളിലുണ്ടായ വോട്ട് ചോര്‍ച്ചയില്‍ അമ്പരന്ന് സിപിഎം. ഇടത് മുന്നണിയുടെ കൈവശമുള്ള ഏഴ് നിയമസഭാ മണ്ഡളങ്ങളില്‍ ഒന്നില്‍ പോലും അവര്‍ നിലം തൊട്ടില്ല. പാര്‍ട്ടി ഏറെ പ്രതീക്ഷ വെച്ച പൊന്നാനി നിയമസഭാ മണ്ഡലത്തിലും മന്ത്രി മണ്ഡലങ്ങളായ താനൂരിലും തൃത്താലയിലുമെല്ലാം യുഡിഎഫിന് മികച്ച ലീഡാണുള്ളത്. മന്ത്രി വി അബ്ദുറഹ്‌മാന്റെ മണ്ഡലമായ താനൂരില്‍ യുഡിഎഫ് നേടിയത് 41,969 വോട്ടിന്റെ കൂറ്റന്‍ ഭൂരിപക്ഷം. മന്ത്രി എം ബി രാജേഷിന്റെ മണ്ഡലമായ തൃത്താലയില്‍ 9,203 വോട്ടിന്റെ ഭൂരിപക്ഷവും പൊന്നാനിയില്‍ 15416 വോട്ടിന്റെ ഭൂരിപക്ഷവുമാണ് യുഡിഎഫ് നേടിയത്. തദ്ദേശ സ്ഥാപനങ്ങളുടെ കണക്കെടുത്താല്‍ തവനൂര്‍ മണ്ഡലത്തിലെ എടപ്പാള്‍ പഞ്ചായത്തില്‍ മാത്രമാണ് എല്‍ഡിഎഫിന് ലീഡ്. യുഡിഎഫിനും എന്‍ഡിഎക്കും വോട്ട് കൂടിയപ്പോള്‍ ഇടത് മുന്നണിക്ക് വോട്ട് കുറഞ്ഞത് ഗൗരവമായി കാണുമെന്ന് സിപിഎം മലപ്പുറം ...
Local news

പൊന്നാനിക്കിനി സമദാനിക്കാലം ; ലീഗിന്റെ പൊന്നാപുരം കോട്ടയില്‍ ലീഡ് രണ്ട് ലക്ഷം കവിഞ്ഞു

പൊന്നാനി : പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ ഡോ. എം. പി അബ്ദു സമദ് സമദാനിക്ക് മിന്നുന്ന വിജയം. മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ടയായ പൊന്നാനിയില്‍ സമദാനിയുടെ ഭൂരിപക്ഷം രണ്ട് ലക്ഷം കവിഞ്ഞു. 234792 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുന്നിലാണ് സമദാനി. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ. എസ് ഹംസയ്ക്ക് ഇതുവരെ 325739 വോട്ടുകളാണ് ലഭിച്ചത്. അഞ്ച് സമദാനിയുടെ ലക്ഷത്തിലധികം വോട്ടുകളാണ് സമദാനിക്ക് ഇതുവരെ ലഭിച്ചത്. മലപ്പുറം ജില്ലയിലെ പൊന്നാനി, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടക്കല്‍, തവനൂര്‍, പാലക്കാട് ജില്ലയിലെ തൃത്താല എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് പൊന്നാനി ലോക്‌സഭാ മണ്ഡലം. നേരത്തെ പുറത്ത് വിട്ട എക്‌സിറ്റ് പോളുകളിലും സമദാനിക്ക് തന്നെയായിരുന്നു വിജയം ഉറപ്പിച്ചിരുന്നത്. പൊന്നാനിയില്‍ സമദാനിയുടെ ആദ്യ മത്സരമാണിത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതല്‍ തന്നെ പൊന്നാനിയില്‍ സമദാനി ലീഡ് നിലനിര്‍ത്തി. ...
Accident, Breaking news

പൊന്നാനിയിൽ മീൻ പിടിത്തം നടത്തുന്ന ബോട്ടിൽ കപ്പലിടിച്ച് ബോട്ട് മുങ്ങി 2 പേർ മരിച്ചു

പൊന്നാനി :പൊന്നാനി തീരത്ത് മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ടിൽ കപ്പലിടിച്ച് ബോട്ട് മുങ്ങി 2 പേർ മരിച്ചു, 4 പേരെ രക്ഷപ്പെടുത്തി. അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിൻ്റെ ഉടമസ്ഥതയിലുള്ള 'ഇസ്ലാഹി' എന്ന ബോട്ടാണ് അപകടത്തിൽപെട്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. 6 പേർ കടലിൽ പെട്ടെങ്കിലും 4 പേരെ കപ്പലുകാർ തന്നെ രക്ഷിച്ചു. 2 പേരെയാണ് കാണാതായത്. കാണാതായ 2 പേരുടെ മൃതദേഹം ഏതാനും സമയം മുമ്പ് ലഭിച്ചു. പൊന്നാനി സ്വദേശികളായ ഗഫൂർ, സലാം എന്നിവരുടെ മൃതദേഹങ്ങൾ ആണ് ലഭിച്ചത്. ആദ്യം ഗഫൂറിന്റെയും പിന്നീട് സലാമിന്റെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ദേഹത്ത് പരിക്കുകൾ ഉള്ളതായാണ് അറിയുന്നത്. ഒരു മണിക്കൂറിനുള്ളിൽ മൃതദേഹങ്ങൾ കരക്കെത്തിക്കുമെന്നാണ് വിവരം. അപകടമുണ്ടാക്കുന്ന വിധം തീരത്തോടു ചേർന്നാണ് കപ്പൽ സഞ്ചരിച്ചിരുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ...
Crime

ഒറ്റക്ക് താമസിച്ചിരുന്ന വൃദ്ധയെ കെട്ടിയിട്ട് സ്വർണ്ണം കവർന്ന സംഭവം : 24 മണിക്കൂറിനകം പ്രതികൾ പിടിയിൽ

പൊന്നാനി : പൊന്നാനിയിൽ ഒറ്റക്ക് താമസിച്ചിരുന്ന സ്ത്രീയെ മർദ്ധിച്ച് കെട്ടിയിട്ട് മൂന്നര പവൻ സ്വർണ്ണം കവർന്ന കേസിൽ പ്രതികൾ പൊന്നാനി പോലീസിന്റെ പിടിയിൽ. പൊന്നാനി ഓം തൃക്കാവ് സ്വദേശികളായ ദിനീഷ് (33) പ്രീതി (44) എന്നിവരാണ് അറസ്റ്റിലായത്. മോഷണം നടന്ന് 24 മണിക്കൂറിനകം പൊന്നാനി പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. പൊന്നാനി ഐശര്യ തിയേറ്ററിനടുത്ത് താമസിച്ചിരുന്ന പരേതനായ കുന്തളകത്ത് വേണുവിന്റെ ഭാര്യ രാധ(65) യെയാണ് അക്രമിച്ചു സ്വർണ്ണം കവർന്നത്.ഇന്നലെ പുലർച്ച അഞ്ചുമണിയോടെയാണ് സംഭവം. വീട്ടിലേക്ക് അതിക്രമിച്ചു കയറിവന്ന മോഷ്ടാവ് രാധയുടെ വായിൽ ടാപ്പ് ഒട്ടിക്കുകയും കൈകാലുകൾ കെട്ടിയിടുകയും ചെയ്ത ശേഷം കാതിലും കഴുത്തിലും ഉണ്ടായിരുന്ന രണ്ടു വളയും കമ്മലും മാലയും ഉൾപ്പെടെ നാലു പവൻ സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ ആളുകൾ അവശനിലയിൽ കിടക്കുകയായിരുന്ന രാധയെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്ര...
Accident

റോഡില്‍ വിണ് കിടന്ന മാങ്ങ എടുത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിച്ച് ബസ്സ് കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം

പൊന്നാനി ; പൊന്നാനി ബിയ്യത്ത് റോഡില്‍ വിണ് കിടന്ന മാങ്ങ എടുത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിച്ച് ബസ്സ് കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം. എടപ്പാള്‍ തുയ്യത്ത് താമസിക്കുന്ന വെളളായിക്കോട്ട് സിദ്ധാര്‍ത്ഥന്റെ മകന്‍ ഷിജു (40) ആണ് മരിച്ചത്. പൊന്നാനി ചങ്ങരംകുളം എടപ്പാള്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഒലിയില്‍ ബസ്സില്‍ കണ്ടക്ടര്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു ഷിജു. സ്വകാര്യബസ്സില്‍ കണ്ടക്ടര്‍ ആയിരുന്ന ഷിജു റോഡില്‍ വിണ് കിടന്ന മാങ്ങ എടുത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ എതിരെ വന്ന വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷിജുവിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച്ച രാത്രിയോടെ മരണം സംഭവിച്ചു. ...
Malappuram

സർവ്വരുടെയും സമദാനി ; ഡോ. സമദാനിയുടെ വികസന രേഖ പ്രകാശനം ചെയ്തു

പൊന്നാനി : യു.ഡി.എഫ് സ്ഥാനാർഥി ഡോ. എം.പി അബ്ദുസ്സമദ് സമദാനിയുടെ തിരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി അദ്ദേഹത്തിൻ്റെ പാർലമെൻ്റിലെ ഇടപെടലുകളും മറ്റു പ്രവർത്തനങ്ങളും വിശദീകരിച്ച് ബഹുവർണ്ണ ചിത്ര ആളുമായുള്ള ബ്രോഷർ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പി.കെ കുഞ്ഞാലിക്കുട്ടിക്ക് നൽകി പ്രകാശനം ചെയ്തു. ഗ്ലോസി ടൈപ്പിലുള്ള 36 പേജുകളുള്ള ബ്രോഷറിൽ സമദാനി രാജ്യസഭയിലും ലോക്സഭയിലും എം.പിയായി പ്രവർത്തിക്കുമ്പോൾ ചെയ്ത പ്രധാന കാര്യങ്ങൾക്ക് പുറമെ പാർലമൻ്റിൽ നടത്തിയ സുപ്രധാന പ്രഭാഷണങ്ങൾ ക്വു ആർ കോഡ് സ്കാൻ ചെയ്ത് കേൾക്കാനുള്ള സംവിധാനവുമുണ്ട്. ബ്രോഷർ താഴെയുള്ള ലിങ്ക് ഉപയോഗിച്ച് online ൽ വഴി വായിക്കാനുമാവും. https://heyzine.com/flip-book/05ee9f8a9d.html ...
Malappuram, Other

അബ്ബാസലി തങ്ങൾ പൊന്നാനിയിൽ പര്യടനം നടത്തി

പൊന്നാനി: ഐക്യ ജനാധിപത്യ മുന്നണി സാരഥി ഡോ. എം.പി അബ്ദുസ്സമദ് സമദാനിയെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ച് മലപ്പുറം ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻ്റ് പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങൾ പൊന്നാനിയുടെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. പൊന്നാനി,മുതൂർ, ചേകന്നൂർ , മദിരശ്ശേരി, കുറുമ്പത്തൂർ എന്നിവിടങ്ങളിൽ സംഘടിപ്പിച്ച കുടുംബയോഗങ്ങളിൽ തങ്ങൾ പങ്കെടുത്തു. പൊന്നാനിയിൽ റസാഖ് പൊന്നാനി അധ്യക്ഷത വഹിച്ചു. അഷ്റഫ് കോക്കൂർ ആമുഖ പ്രഭാഷണം നടത്തി. ഖദീജ മൂത്തേടത്ത്,ബീവി പടിഞ്ഞാറകത്ത്, ഗംഗാധരൻ, എ അബ്ദുസ്സമദ്, കുഞ്ഞിമുഹമ്മദ് കടവനാട്, പി.കെ അഷ്റഫ്, ജയപ്രകാശ്, എ.എം രോഹിത്, പ്രഭിത കടവനാട്, പി. അബ്ദുല്ലഎന്നിവർ സംസാരിച്ചു. ...
Local news, Malappuram, Other

സമദാനിയുടെ തിരഞ്ഞെടുപ്പ് പര്യടനത്തില്‍ പങ്കാളിയായി മുനവ്വറലി തങ്ങള്‍

കോട്ടക്കല്‍ : പൊന്നാനി ലോക്‌സഭാ മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി ഡോ. എം. പി അബ്ദുസമദ് സമദാനിയുടെ തിരഞ്ഞെടുപ്പ് പര്യടനത്തില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പങ്കാളിയായി. കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ പൊന്മള പഞ്ചായത്തില്‍ പര്യടനം നടക്കുമ്പോഴാണ് തങ്ങളെത്തിയത്. പര്യടന വാഹനവ്യൂഹത്തിനിടയിലൂടെ തങ്ങള്‍ സമദാനി യാത്ര ചെയ്യുന്ന തുറന്ന വാഹനത്തിനടുത്തെത്തി ഹസ്തദാനം നല്‍കി. ശേഷം തുറന്ന വാഹനത്തില്‍ കയറിയ തങ്ങള്‍ സമദാനിക്കൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്തു. പിന്നീട് വോട്ടര്‍മാരെ തങ്ങള്‍ അഭിസംബോധന ചെയ്തു. ഡോ. സമദാനിയെപ്പോലുള്ള ബഹു മുഖ പ്രതിഭ പാര്‍ലമെന്റിലുണ്ടാവേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. മികച്ച ഭൂരിപക്ഷം നല്‍കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്ന് അദ്ദേഹം ഉദ്‌ഭോദിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഫൈസല്‍ ബാഫഫി തങ്ങളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു....
Local news, Malappuram, Other

പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന്‍ സ്വര്‍ണം കവര്‍ന്നു

മലപ്പുറം : പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. വീട്ടില്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 350 പവനോളം സ്വര്‍ണം മോഷ്ടിച്ചതായി പരാതി. സിസിടിവിയും തകര്‍ത്തു. പൊന്നാനി ഐശ്വര്യ തിയറ്ററിനു സമീപം താമസിക്കുന്ന മണല്‍ത്തറയില്‍ രാജീവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇദ്ദേഹം കുടുംബവും ദുബൈയിലാണു താമസിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഭാര്യ ദുബായിലേക്കു പോയത്. തൊട്ടു പിന്നാലെയാണു കവര്‍ച്ച നടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം വീട് വൃത്തിയാക്കാനെത്തുന്ന ജോലിക്കാരി വൈകീട്ട് നാലു മണിയോടെ സ്ഥലത്തെത്തിയപ്പോഴാണ് പിറകുവശത്തെ ഗ്രില്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. അകത്തു കയറിയപ്പോള്‍ വാതിലും അലമാരയുമെല്ലാം തുറന്നിട്ട നിലയിലായിരുന്നു. ഇവര്‍ രാജീവിന്റെ നാട്ടിലുള്ള ബന്ധുക്കളെ വിവരമറിയിച്ച ശേഷമാണ് വന്‍ കവര്‍ച്ചയുടെ വിവരം പുറത്തറിയുന്നത്. സി.സി.ടി.വി ഡി.വി.ആര്‍ ഉള്‍പ്പെടെ കവര്‍ന്നിട്ടുണ്ടെന്നാണ് അറിയുന്നത്. ...
Malappuram

കെ.എസ് ഹംസയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന നൽകി ഐ.എം.സി.എച്ച് ജീവനക്കാർ

ആലത്തിയൂർ: പൊന്നാനി ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ് ഹംസയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രി ജീവനക്കാർ സംഭാവന കൈമാറി. ജീവനക്കാരിൽനിന്ന് സ്ഥാനാർത്ഥി ഫണ്ട് ഏറ്റുവാങ്ങി. ആശുപത്രിയിൽ ജീവനക്കാരെയും രോഗികളെയും കണ്ട് സ്ഥാനാർത്ഥി വോട്ട് തേടി. ആശുപത്രി ചെയർമാർ എ ശിവദാസൻ്റെ നേതൃത്വത്തിൽ ജീവനക്കാർ സ്ഥാനാർത്ഥിയെ സ്വീകരിച്ചു. ഇമ്പിച്ചിബാവ അനുസ്മരണ ദിനാചരണത്തിൻ്റെ ഭാഗമായി ആശുപത്രിക്ക് മുന്നിലെ ഇമ്പിച്ചി ബാവയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ഒ.പി വിഭാഗം, ഡയാലിസിസ് വിഭാഗം, കാൻ്റീൻ എന്നിവിടങ്ങളിലെത്തി വോട്ട് തേടി. വിവിധ വിഭാഗങ്ങളിലെത്തി ജീവനക്കാർ, ഡോക്ടർമാർ തുടങ്ങിയവരെയും കണ്ടു. ആശുപത്രി ഡയരക്ടർമാരായ പി. മുഹമ്മദലി, സി.കെ. ബാവക്കുട്ടി, പി.ടി നാരായണൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. സന്തോഷ് കുമാരി, മാനേജിങ് ഡയരക്ടർ കെ. ശുഐബ് അലി, പി. സുമിത്ത്, ടി....
Malappuram, Other

ലോക്സഭാ തിരഞ്ഞെടുപ്പ്; ജില്ലയില്‍ മത്സര രംഗത്ത് 16 സ്ഥാനാര്‍ത്ഥികള്‍, മലപ്പുറം മണ്ഡലത്തില്‍ രണ്ട് പേര്‍ പത്രിക പിന്‍വലിച്ചു

മലപ്പുറം : നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ മലപ്പുറം ജില്ലയിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. മലപ്പുറം, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിലായി എട്ട് വീതം സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. മലപ്പുറം മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ നസീഫ് പി.പി, എന്‍. ബിന്ദു എന്നിവരാണ് അവസാന ഘട്ടത്തില്‍ പത്രിക പിന്‍വലിച്ചത്. പൊന്നാനി മണ്ഡലത്തില്‍ ആരും പത്രിക പിന്‍വലിച്ചിട്ടില്ല. അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക നിലവില്‍ വന്നതോടെ അതത് വരാണാധികാരികളുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നമനുവദിക്കുന്ന പ്രക്രിയയും പൂര്‍ത്തിയായി. മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ മത്സര രംഗത്തുള്ള സ്ഥാനാര്‍ത്ഥികളുടെ പേര്, പാര്‍ട്ടി, ചിഹ്നം എന്ന ക്രമത്തില്‍ ഡോ. അബ്ദുള്‍ സലാം - ഭാരതീയ ജനതാ പാര്‍ട്ടി - താമര ടി. കൃഷ്ണന്‍ - ബഹുജന്‍ സമാജ് പാര്‍ട്ടി - ആന ഇ.ടി മുഹമ്മദ് ബഷീര്‍ - ഇന്ത്യന്‍ യൂണിയന്...
National, Politics

ന്യൂനപക്ഷ സ്കോളർഷിപ്പുകൾ റദ്ദാക്കിയെന്ന പ്രചരണം അടിസ്ഥാന രഹിതം: അഡ്വ. നിവേദിത സുബ്രഹ്മമണ്യൻ

തവനൂർ: കേന്ദ്ര സർക്കാർ നൽകുന്ന ന്യൂനപക്ഷ സ്കോളർഷിപ്പുകൾ റദ്ദ് ചെയ്തു എന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് പൊന്നാനി എൻഡിഎ സ്ഥാനാർഥി അഡ്വ. നിവേദിത സുബ്രഹ്മണ്യൻ. നരേന്ദ്രമോദി സർക്കാർ സ്കോളർഷിപ്പ് റദ്ദാക്കുകയല്ല മറിച്ച് ഒരു കോടി സ്കോളർഷിപ്പ് ഉണ്ടായിരുന്നത് അഞ്ചു കോടിയാക്കി ഉയർത്തിയെന്നും സ്ഥാനാർത്ഥി പറഞ്ഞു. 15 ഇന സ്കോളർഷിപ്പുകളാണ് ന്യൂനപക്ഷ വിഭാഗത്തിനായി കേന്ദ്ര സർക്കാർ നിലവിൽ നൽകി വരുന്നത്. ന്യൂനപക്ഷ വിഭാഗത്തിലേ വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസമാണ് മോദി സർക്കാരിന്റെ പദ്ധതികൾ. മോദി സർക്കാർ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന് വരുത്തി തീർക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണ്. മുൻകാലങ്ങളിൽ അനർഹരുടെ പേരുകളിൽ ഇത്തരം സ്കോളർഷിപ്പുകൾ തട്ടിയെടുക്കുന്നത് പതിവായിരുന്നു. എന്നാൽ മോദി സർക്കാർ ഇത്തരം പ്രവണതകൾക്ക് അന്ത്യം കുറിച്ചു. സർക്കാർ ആനുകുല്യങ്ങൾ കൃത്യമായി അർഹരായവരുടെ കൈകളിലേക്ക് തന്നെ എത്തുകയ...
Accident, Malappuram, Other

ചാവക്കാട് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

മലപ്പുറം : ചാവക്കാട് പെരിയമ്പലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി നവീന്‍ രാജ് ആണ് മരണപ്പെട്ടത്. പൊന്നാനി ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുന്‍പില്‍ വെച്ചായിരുന്നു അപകടം നടന്നത്. നവീന്‍ രാജ് സഞ്ചരിച്ചിരുന്ന ബൈക്കും ദോസ്ത് പിക്കപ്പും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി നവീന്‍ രാജിനെ അയിരൂര്‍ വിന്നേഴ്‌സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോലീസ് നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ...
Malappuram

പൊതുജനാരോഗ്യത്തെ ശക്തിപ്പെടുത്തുന്നതിൽ ജനകീയാരോഗ്യ കേന്ദ്രങ്ങൾ ശക്തി പകരും: മന്ത്രി വീണാ ജോർജ്

ആരോഗ്യ മേഖലയിൽ പ്രാഥമിക തലം മുതൽ നവീന മാറ്റങ്ങളിലൂടെയും ഇടപെടലുകളിലൂടെയും പൊതുജനാരോഗ്യത്തെ ശക്തിപ്പെടുത്തുന്നതിൽ ജനകീയാരോഗ്യ കേന്ദ്രങ്ങൾ ശക്തി പകരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ നിർമിച്ച പത്മശ്രീ ചിത്രൻ നമ്പൂതിരിപ്പാട് മെമ്മോറിയൽ കുടുംബാരോഗ്യ കേന്ദ്രം കെട്ടിടോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അവർ. ആരോഗ്യ മേഖലയിലെ ഗുണനിലവാര വർധനയ്ക്കാണ് സർക്കാർ മുൻതൂക്കം നൽകുന്നത്. പൊതുജനാരോഗ്യം, ചികിത്സ, സർക്കാർ സേവനം എന്നിവയിലെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് ഇത്തരം ആരോഗ്യകേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. പി നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. നോർക്കാ റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ മുഖ്യാത്ഥിതിയായി. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും ...
Local news, Other

ലീഗിലെ പരിചയം പുതുക്കാന്‍ ഹംസ ; മുന്‍ മന്ത്രി കെ കുട്ടി അഹമ്മദ് കുട്ടിയെ സന്ദര്‍ശിച്ചു

താനൂര്‍ : പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ഹംസ മുന്‍ മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ കെ കുട്ടി അഹമ്മദ് കുട്ടിയെ സന്ദര്‍ശിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു സന്ദര്‍ശിച്ചത്. ഏറെനേരമിരുന്ന് പഴയ സൗഹൃദം പങ്കുവെച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയന്‍, ഏരിയ സെക്രട്ടറി സമദ് താനാളൂര്‍, കെ ടി ശശി, പി അജയ്കുമാര്‍, നൗഷാദ് താനൂര്‍ എന്നിവരും സന്ദര്‍ശനവേളയിലുണ്ടായിരുന്നു. താനൂരിലെ വിവിധ പ്രദേശങ്ങളിലെ പ്രമുഖരെയും സന്ദര്‍ശിച്ച് വോട്ടഭ്യര്‍ത്ഥിച്ചു. ...
Politics

പൊന്നാനിയിൽ നിവേദിത, മലപ്പുറത്ത് ഡോ.അബ്ദുസ്സലാം, ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് മുൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. അബ്ദുസ്സലാമും പൊന്നാനിയിൽ മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യനുമാണ് സ്ഥാനാർഥികൾ. കടുത്ത മത്സരം നടക്കുന്ന തിരുവനന്തപുരത്ത് രാജ്യസഭ എംപി രാജീവ് ചന്ദ്ര ശേഖറും തൃശൂരിൽ നടൻ സുരേഷ് ഗോപിയും മത്സരിക്കും. മന്ത്രി വി.മുരളീധരൻ ആറ്റിങ്ങലിൽ ആണ് മത്സരിക്കുക.എ കെ ആന്റണിയുടെ മകൻ അനിൽ കെ.ആന്റണി പത്തനംതിട്ട യിലും ശോഭ സുരേന്ദ്രൻ ആലപ്പുഴയിലും മത്സരിക്കും. തിരുവനന്തപുരം - രാജീവ് ചന്ദ്രശേഖർആറ്റിങ്ങൽ - വി.മുരളീധരൻപത്തനംതിട്ട - അനിൽ കെ ആൻ്റണിആലപ്പുഴ - ശോഭ സുരേന്ദ്രൻപാലക്കാട് - സി.കൃഷ്ണകുമാർതൃശ്ശൂർ - സുരേഷ് ഗോപികോഴിക്കോട് - എംടി രമേശ്മലപ്പുറം - ഡോ. അബ്ദുൾ സലാംപൊന്നാനി- നിവേദിത സുബ്രഹ്മണ്യൻവടകര - പ്രഫുൽ കൃഷ്ണൻകാസർഗോഡ് - എംഎൽ അശ്വിനികണ്ണൂർ - സി.രഘുനാഥ് ...
National

പൊന്നാനിയിൽ14.23 ലക്ഷം വോട്ടർമാർ, മലപ്പുറത്ത് 14.30 ലക്ഷവും

പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ 1423250 വോട്ടർമാർ. മലപ്പുറത്ത് 1430627 വോട്ടര്മാരുമാണ് ഉള്ളത്. കൊണ്ടോട്ടിയിൽ 207386, ഏറനാട് 178148, നിലമ്പുർ 219729, വണ്ടൂർ 224288, മഞ്ചേരി 206607, പെരിന്തൽമണ്ണ 211797, മങ്കട 212337, മലപ്പുറം 214352, വേങ്ങര 185340, വള്ളിക്കുന്ന് 199843, തിരൂരങ്ങാടി 198292, താനൂർ 192138, തിരൂർ 226236, കോട്ടക്കൽ 215497, തവനൂർ 198575, പൊന്നാനി 200634 എന്നിങ്ങനെയാണ് മണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണം. ...
Kerala, Malappuram

ക്ഷേത്ര പൂജയുമായി ബന്ധപ്പെട്ട് കാവില്‍ എത്തിയവര്‍ക്ക് നേരെ കടന്നലാക്രമണം ; ഒരാള്‍ മരിച്ചു

ക്ഷേത്ര പൂജയുമായി ബന്ധപ്പെട്ട് കാവില്‍ എത്തിയവര്‍ക്ക് നേരെ കടന്നലാക്രമണം. ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. എരമംഗലം പുളിക്കത്രകാവ് ക്ഷേത്ര പൂജയുമായി ബന്ധപ്പെട്ട് പുളിക്കത്ര കാവില്‍ എത്തിയവര്‍ക്ക് നേരെയാണ് കടന്നല്‍ ആക്രമണം ഉണ്ടായത്. പുളിക്കത്ര കുടുംബാംഗമായ പൊന്നാനി സ്വദേശി ഗോപാലകൃഷ്ണന്‍ (70) ആണ് മരിച്ചത്. ഷിജില്‍, അനീഷ്, ഷിബില്‍, മുരളി, ദാസന്‍ അമല്‍ജിത്ത്, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ പുത്തന്‍പ്പള്ളി ആശുപത്രിയില്‍ ചികിത്സയിലാണ് ...
Malappuram, Other

സര്‍ക്കാര്‍ പണം കൊണ്ട് ഭൂമി വാങ്ങിയപ്പോള്‍ ക്രമക്കേട് പറഞ്ഞ് തടസം നിന്ന് അധികാരികള്‍ ; മൂകയും ബധീരയുമായ അംബികക്ക് നീതി ലഭിക്കണം

തിരൂര്‍ : മനുഷ്യാവകാശകമ്മിഷനില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ അംഗം ബൈജു നാഥിനു മുമ്പില്‍ തിരൂരിലെ സിറ്റിങ്ങില്‍ പൊന്നാനിയിലെ പരാതിക്കാര്‍ പരാതിയുമായെത്തി. ഇക്കൂട്ടത്തില്‍ പൊന്നാനി നെയ്തല്ലൂരിലെ മൂകയും ബധിരയുമായ വീട്ടമ്മയും ഉണ്ടായിരുന്നു. വീടുവെക്കാന്‍ സര്‍ക്കാര്‍ നല്‍കിയ പണം ഉപയോഗിച്ച് ഭൂമി വാങ്ങിയപ്പോള്‍ നഞ്ചഭൂമി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് പറഞ്ഞ് തടസം നില്‍ക്കുന്ന അധികാരികള്‍ക്കെതിരെയായിരുന്നു തൃക്കണ്ടിയൂര്‍ പറമ്പില്‍ അംബിക എന്ന മൂകയും ബധീരയുമായ വീട്ടമ്മ മനുഷ്യാവകാശ കമ്മീഷനു മുന്നില്‍ എത്തിയത്. എസ് സി എസ് ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഭൂമി വാങ്ങിക്കുമ്പോള്‍ ഉത്തരവാദിത്വമുള്ള എസ് സി എസ് ടി പ്രമോട്ടര്‍, പൊന്നാനി നഗരസഭ, വീടുവെക്കാന്‍ ഭൂമി നല്‍കിയവര്‍ ക്രമക്കേട് ഉണ്ടെന്നും അഴിമതി നടന്നിട്ടുണ്ടെന്നും പറഞ്ഞ് തടസം നിക്കുന്നതായി ആരോപിച്ചാണ് അംബികയെത്തിത്. മനുഷ്യാവകാശപ്രവര്‍ത്തകര്‍ അബ്ദുള്‍റഹിം ...
Job, Other

പൊന്നാനി താലൂക്ക് ആശുപത്രിയിൽ നിയമനം

പൊന്നാനി താലൂക്ക് ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ, ലാബ് ടെക്നീഷ്യൻ, ക്ലീനിങ് സ്റ്റാഫ്, ഇ.സി.ജി ടെക്നീഷ്യൻ, റേഡിയോഗ്രാഫർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, ഡോക്ടർ എന്നീ തസ്തികകളിൽ നിയമനം നടത്തുന്നു. ബിരുദവും പി.ജി.ഡി.സി.എ/ഡി.സി.എ, കമ്പ്യൂട്ടറിൽ ഇംഗ്ലീഷിലും മലയാളത്തിലും ടൈപ്പ് ചെയ്യാനുമുള്ള കഴിവ് എന്നിവയാണ് ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയുടെ യോഗ്യത. നിശ്ചിത യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ പ്ലസ്ടു, കമ്പ്യൂട്ടർ, ആപ്ലിക്കേഷനിൽ ഡിപ്ലോമ ഉള്ളവരെയും പരിഗണിക്കും. ബി.എസ്.സി, എം.എൽ.ടി, ഡി.എം.എൽ.ടി, പാരാമെഡിക്കൽ രജിസ്ട്രേഷൻ എന്നിവയാണ് ലാബ് ടെക്നീഷ്യൻ തസ്തികയുടെ യോഗ്യത. ഏഴാംതരം വിജയം ആണ് ക്ലീനിങ് സ്റ്റാഫിന് വേണ്ടത്. പൊന്നാനി നഗരസഭാ പരിധിയിലുള്ളവർക്ക് മുൻഗണന ലഭിക്കും. വി.എച്ച്.എസ്.സി, ഇ.സി.ജി ആൻഡ് ഓഡിയോമെട്രി ടെക്നീഷ്യൻ, രണ്ടുവർഷ എക്സ്പീരിയൻസ് എന്നിവയാണ് ഇ.സി.ജി ടെക്നീഷ്യൻ തസ്തികയു...
Malappuram, Other

സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ വികസനമാണ് സർക്കാർ നടപ്പാക്കുന്നത്: മുഖ്യമന്ത്രി പിണറായി വിജയൻ

പൊന്നാനി : സർവതല സ്പർശിയായ, സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ വികസനമാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊന്നാനി ഹാർബർ ഗ്രൗണ്ടിൽ നടന്ന പൊന്നാനി മണ്ഡല നവകേരള സദസ്സിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയും താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളേജുകളിൽ വരെ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യം ഒരുക്കിയും വിപുലമായ അടിസ്ഥാന സൗകര്യമാണ് ആരോഗ്യ മേഖലയിൽ നടപ്പാക്കിയത്. കോവിഡ് കാലത്ത് മറ്റ് സംസ്ഥാനങ്ങളിൽ വൈഷമ്യം നേരിട്ടപ്പോൾ ഓക്സിജൻ ബെഡ്, ഐസിയു ബെഡ്, വെന്റിലേറ്റർ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ സജ്ജമായിരുന്നു. ഇത് ആർദ്ര മിഷൻ ശാക്തീകരിച്ച് നേടിയെടുത്തതാണ്. കോവിഡ് ബാധിതരെ മുഴുവൻ സൗജന്യമായി സംസ്ഥാനം ചികിത്സിച്ചു. കഴിഞ്ഞ ഏഴര വർഷക്കാലമായി 10 ലക്ഷത്തിലധികം വിദ്യാർത്ഥികൾ സർക്കാർ സ്കൂളിൽ വർദ്ധിച്ചു. പൊതുവിദ്യാലയങ്ങളുടെ സ്വ...
Malappuram, Other

2025 നവംബർ ഒന്നിനകം അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറും: മന്ത്രി കെ രാധാകൃഷ്ണൻ

പൊന്നാനി : 2025 നവംബർ ഒന്നിനകം അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. പൊന്നാനി മണ്ഡലത്തിലെ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ഏഴര വർഷത്തിൽ 58,504 കോടി രൂപയാണ് പെൻഷൻ തുകയായി സർക്കാർ നൽകിയത്. ജനങ്ങളുടെ പ്രശ്‌നങ്ങൾ നേരിട്ട് മനസ്സിലാക്കി മറികടക്കുന്ന സമീപനമാണ് സർക്കാരിന്റേത്. ഇതിന്റെ ഭാഗമായാണ് തീരദേശം കേന്ദ്രീകരിച്ച് തീരസദസ്സും വനമേഖല കേന്ദ്രീകരിച്ച് വനസൗഹൃദ സദസ്സും നടത്തിയത്. കൂടാതെ 14 ജില്ലകളിലായി പരാതി പരിഹാര അദാലത്തും തുടർന്ന് മേഖലാതല യോഗങ്ങളും നടത്തി ഒട്ടേറെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കി. അടുത്ത 25 വർഷം കഴിഞ്ഞുള്ള കേരളം എങ്ങനെയാകണമെന്ന് ആവിഷ്‌കരിക്കുന്നതിനും കൂടിയാണ് സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്ന് അഭിപ്രായ സ്വരൂപിക്കുന്നതിന് നവകേരള സദസ്സ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. ...
Malappuram, Other

പൊന്നാനിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ പത്ത് വയസുകാരന്‍ മുങ്ങി മരിച്ചു

പൊന്നാനി : പൊന്നാനിയില്‍ കടലില്‍ വീണ് പത്ത് വയസുകാരന്‍ മരിച്ചു.പൊന്നാനി പോലീസ് സ്റ്റേഷന് സമീപത്ത് താമസിക്കുന്ന തവായിക്കന്റകത്ത് മുജീബിന്റെ മകന്‍ മിഹ്‌റാന്‍(10)ആണ് മരിച്ചത്.തിങ്കളാഴ്ച കാലത്ത് 11മണിയോടെ മുല്ല റോഡിലെ പാര്‍ക്കിന് പടിഞ്ഞാറ് ഭാഗത്താണ് സംഭവം.സുഹൃത്തുക്കളായ മറ്റു നാല് പേര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ മിഹ്‌റാന്‍ മുങ്ങിപോവുകയായിരുന്നു.കൂടെ ഉണ്ടായിരുന്നവരുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയവര്‍ ചേര്‍ന്ന് മുങ്ങിയെടുത്ത് പൊന്നാനി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല ...
Kerala, Other

പൊന്നാനി പാർലമെന്റ് മണ്ഡലത്തിൽ പാസ്പോർട്ട്‌ സേവകേന്ദ്രത്തിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കും: ഇ. ടി. മുഹമ്മദ് ബഷീർ എംപി

പൊന്നാനി പാർലമെന്റ് മണ്ഡലത്തിൽ പാസ്പോർട്ട്‌ സേവകേന്ദ്രത്തിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് ഇ. ടി. മുഹമ്മദ് ബഷീർ എംപി പറഞ്ഞു. മണ്ഡലത്തിലെ തവനൂർ പോസ്റ്റ്‌ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും പാസ്‌പോർട്ട്‌ സേവ കേന്ദ്രം ആരംഭിക്കുക. കേന്ദ്രം ആരംഭിക്കുന്നതിനുള്ള സ്ഥലം തവനൂർ പോസ്റ്റ്‌ ഓഫീസിൽ ലഭ്യമായിട്ടുണ്ട്. ഇവിടെ കേന്ദ്രത്തിനാവശ്യമായ സിവിൽ, ഇലക്ട്രിക്കൽ ജോലികൾ പൂർത്തിയാകുന്ന മുറക്ക് പി എസ് കെ യുടെ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നും എംപി പറഞ്ഞു. മലപ്പുറം ജില്ലയിൽ കൂടുതൽ പാസ്പോർട്ട് സേവകേന്ദ്രങ്ങൾ അനുവദിക്കുക എന്നുള്ളത് വളരെ കാലത്തെ ആവശ്യമാണ്. ജില്ലയിലെ അപേക്ഷകർ നിലവിൽ ആശ്രയിക്കുന്നത് മലപ്പുറം കേന്ദ്രത്തെ യാണ്. പ്രവാസികൾ കൂടുതലുള്ള ജില്ലക്ക് വളരെയധികം ഗുണം ചെയ്യുന്നതാണ് ഈ തീരുമാനം. എല്ലാ പാർലമെന്റ് മണ്ഡലങ്ങളിലും പാസ്പോർട്ട്‌ സേവകേന്ദ്രങ്ങൾ എന്ന വിദേശ മന്ത്രാലയത്തിന്റെ നയം നിലവിലുണ്ടെങ്കിലും ...
Malappuram, Other

പൊന്നാനി നിളയോര പാതയിലെ കൈയേറ്റം: സർവേ ആരംഭിച്ചു

പൊന്നാനി നിളയോര പാതയിലെ കൈയേറ്റം ഒഴിപ്പിക്കാനുള്ള സർവേ നടപടി ആരംഭിച്ചു. പൊന്നാനി തഹസിൽദാർ കെ.ജി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് നടപടികൾ ആരംഭിച്ചത്. ചമ്രവട്ടം കടവ് മുതൽ കനോലി കനാൽ വരെയുള്ള പുഴയോര പാതയിൽ വ്യാപകമായ കൈയേറ്റം നടന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഭൂമി തിരിച്ചുപിടിക്കാനായി സർവേ സംഘത്തെ നിയോഗിച്ചിട്ടുള്ളത്. പി. നന്ദകമാർ എം.എൽ.എയുടെ പ്രത്യേക ആവശ്യപ്രകാരം ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് ജില്ലാ സർവേ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തെ സർവേ നടത്തിയത്. ഇതിൽ വീടുകൾ, കച്ചവട സ്ഥാപനങ്ങൾ, പെട്ടിക്കടകൾ, തുടങ്ങി വൻതോതിലുള്ള കൈയേറ്റം നടന്നതായി കണ്ടെത്തിയിരുന്നു. കർമ റോഡ് തുടങ്ങുന്ന ചമ്രവട്ടം കടവിൽ നിന്നാണ് ഇന്ന് (ഒക്ടോബർ 18) സർവേ ആരംഭിച്ചത്. കൈയേറ്റ ഭൂമിയുടെ വിവര ശേഖരണമാണ് ആദ്യ ലക്ഷ്യം. കൈയേറ്റം നടത്തിയ വ്യക്തികൾ, ഭൂമി, അതിർത്തി ഭാഗങ്ങൾ എന്നിവ പരിശോധിച്ച് തിട്ടപ്പെടുത...
Malappuram, Other

പുതുപൊന്നാനി ഹൈഡ്രോഗ്രാഫിക് സർവേ: എം.എൽ.എ സ്ഥലം സന്ദർശിച്ചു

പൊന്നാനി : പുതുപൊന്നാനി അഴിമുഖത്ത് മത്സ്യബന്ധന യാനങ്ങൾക്ക് തടസ്സമായി നിൽക്കുന്ന മണൽതിട്ട നീക്കംചെയ്യുന്നതിന്റെ ഭാഗമായി രണ്ടാംഘട്ട ഹൈഡ്രോഗ്രാഫിക് സർവേ പുരോഗമിക്കുന്നു. കടലിലുണ്ടായ മാറ്റങ്ങൾ പഠിക്കുന്നതിനായി എറണാകുളം മറൈൻ സർവേയറുടെ നേതൃത്വത്തിലാണ് സർവേ നടത്തുന്നത്. കഴിഞ്ഞ വർഷവും പഠനം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് രണ്ടാംഘട്ട സർവേ. ജി.പി.എസ്, ഇക്കോ സൗണ്ടർ എന്നിവയുടെ സഹായത്തോടെ അഴിമുഖത്തിന്റെ ആഴവും അടിഞ്ഞുകൂടിയ മണലിന്റെ തോതും തിട്ടപ്പെടുത്തും. തുടർന്ന് റിപ്പോർട്ട് ബേപ്പൂർ മറൈൻ സർവേയർക്ക് കൈമാറും. സർവേ സ്ഥലം പി. നന്ദകുമാർ എം.എൽ.എ സന്ദർശിച്ചു. പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, മുൻ നഗരസഭാ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി, അസിസ്റ്റന്റ് മറൈൻ സർവേയർ ഷാബി ജോസഫ്, ഫീൽഡ് അസിസ്റ്റന്റ് കെ.എച്ച് ഹണി, ഹാർബർ എഞ്ചിനീയറിംഗ് വിഭാഗം എ.ഇ മാരായ അബ്ദുൾ സലിം, ജോസഫ് ജോൺ, ഓവർസിയർ അബ്ദുൾ നസീർ, ദേവൻ തുടങ...
error: Content is protected !!