Sunday, August 17

സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപന വാര്‍ഷികവും ചേലക്കോടന്‍ ആയിഷുമ്മ അനുസ്മരണവും സംഘടിപ്പിച്ചു

മലപ്പുറം : ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ കേരളം സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനം നടത്തിയതിന്റെ 32-ാം വാര്‍ഷികവും സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനം നടത്തിയ ചേലക്കോടന്‍ ആയിഷുമ്മ അനുസ്മരണവും സംഘടിപ്പിച്ചു. കാവനൂര്‍ പഞ്ചായത്ത് ഹാളില്‍ കാവനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഹരിദാസ് പുല്‍പ്പറ്റ മുഖ്യപ്രഭാഷണം നടത്തി. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ പി.മുജീബ് ചേലക്കോടന്‍ ആയിഷുമ്മ അനുസ്മരണ പ്രഭാഷണം നടത്തി. സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി അബ്ദുല്‍ റഷീദ്, കാവനൂര്‍ പഞ്ചായത്ത് അംഗങ്ങളായ വി.രാമചന്ദ്രന്‍, ദിവ്യ രതീഷ്, പി. ഫൗസിയ, പി.കെ ആയിഷാബി, പി. റീന, പി.സി ഷാഹിന, എം.കെ ബീന, പ്രേരക്മാരായ സി. റസിയാബി, വി.കെ ശാരദ, പി. സൈതലവി, പി. ഹഫ്സത്ത്, ടി.പി ഹഫ്സത്ത്, പി. സുലൈഖ തുടങ്ങിയവര്‍ പ്രസംഗിച്ചു.

error: Content is protected !!