താനൂര്‍ : മലപ്പുറം താനൂര്‍ സ്വദേശി ജിസാനില്‍ മരണപ്പെട്ടു. ജിസാന്‍ മഹബുജില്‍ ജോലി ചെയ്യുന്ന താനൂര്‍ അട്ടത്തോട് സ്വദേശി മുഹമ്മദ് ഹാജിയുടെയും ഖദീജയുടെയും മകന് നാസര്‍ മെതുകയില്‍ (48) ആണ് മരണപ്പെട്ടത്. ഞായറാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ഭാര്യയും 4 ആണ്‍കുട്ടികളുമുണ്ട്. ഇവര്‍ നാട്ടിലാണ്. വര്‍ഷങ്ങളായി ജിസാനില്‍ ജോലി ചെയ്യുകയായിരുന്നു നാസര്‍.