കൊച്ചി : മെയ് 12,13,14 തീയതികളില്‍ ഫോര്‍ട്ട് കൊച്ചിയില്‍ നടക്കുന്ന യുവധാര യൂത്ത് ലിറ്ററേചര്‍ ഫെസ്റ്റിവലിന്റെ സ്വാഗതം സംഘം ഓഫീസ് പ്രശസ്ത സിനിമ നടന് വിനയ് ഫോര്‍ട്ട് ഉദ്ഘാടനം ചെയ്തു. മുപ്പതോളം സെഷനുകളിലായി കേരളത്തിനകത്തും പുറത്തുമുള്ള എഴുത്തുകാര്‍ പങ്കെടുക്കുന്ന ഫെസ്റ്റിവല്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
ഫെസ്റ്റിവല്‍ ഡയറക്ടര്‍ ബെന്യാമിന്, കെ ജെ മാക്സി എം എല്‍ എ എന്നിവര്‍ സംസാരിച്ചു. ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് അധ്യക്ഷനായി. യുവധാര മാനേജര്‍ എം ഷാജര്‍ സ്വാഗതം എ ആര് രഞ്ജിത്ത് നന്ദിയും പറഞ്ഞു.കെ എം റിയാദ്, ഷിജുഖാന് എന്നിവര്‍ സംബന്ധിച്ചു.
യൗവനത്തിന്റെ ഉത്സവം ആഘോഷമാക്കാന്‍ ഫോര്‍ട്ട് കൊച്ചി ഒരുങ്ങിക്കഴിഞ്ഞു. അഞ്ചു വേദികളിലായി മൂന്ന് ദിനരാത്രങ്ങള്‍ വിവിധ കലാ സാംസ്കാരിക പരിപാടികള്‍ അരങ്ങേറും.