വേങ്ങര: ദുബായിയിലെ താമസ സ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ മരണപ്പെട്ട വേങ്ങര സ്വദേശികളായ ദമ്പതികളുടെ കുടുംബത്തിന് സഹായം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന് നിവേദനം നല്‍കി. കണ്ണമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയാണ് നിവേദനം നല്‍കിയത്.
ദുബായില്‍ താമസിക്കുന്ന ഫ്ലാറ്റില്‍ ഉണ്ടായ തീ പിടുത്തത്തിലാണ് വേങ്ങര ചേറൂര്‍ സ്വദേശികളായ കാളങ്ങാടന്‍ റിജേഷും ഭാര്യ ജിഷയും മരണപ്പെട്ടത്. ഇരുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അടിയന്തിര സഹായം അനുവദിക്കണമെന്ന് ആവശ്യമുന്നയിച്ചാണ് കണ്ണമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിപക്ഷ നേതാവിനെ സന്ദര്‍ശിക്കുകയും നിവേദനം സമര്‍പ്പിക്കുകയും ചെയ്തത്.
എടക്കരയില്‍ വിവി പ്രകാശ് അനുസ്മരണ ചടങ്ങില്‍ വെച്ചാണ് നിവേദനം നല്‍കിയത്. സംഭവം നടന്നു പതിനഞ്ചു ദിവസമായിട്ടും ഇത് വരെ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഒരു അശ്വാസ വാക്കോ ഒരു സഹായമോ ഒരു സര്‍ക്കാര്‍ പ്രധിനിധി ഇത് വരെ വീട് സന്ദര്‍ശിക്കുകയോ സഹായം എത്തിക്കുകയോ ചെയ്തിട്ടില്ലെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി.
മണ്ഡലം പ്രസിഡന്റ് പികെ സിദ്ദിഖ്, വൈസ് പ്രസിഡന്റ്പനക്കത്ത് സമാദ് ഹാജി, മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി നൗഷാദ് അമ്പലവന്‍ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്. ഡിസിസി പ്രസിഡന്റ് വിഎസ് ജോയ്, എംഎല്‍എ എപി അനില്‍കുമാര്‍ തുടങ്ങി ഒട്ടേറെ നേതാക്കളും സന്നിഹിതരായിരുന്നു