മണ്ണട്ടാംപാറ ജനറേറ്റര്‍ പ്രവര്‍ത്തി അടിയന്തിരമായി പൂര്‍ത്തീകരിക്കണം ; നിവേദനം നല്‍കി

തിരൂരങ്ങാടി : തിരൂരങ്ങാടി മൈനര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലുള്ള മണ്ണട്ടാംപാറ അണക്കെട്ടിലെ ജനറേറ്റര്‍ പ്രവര്‍ത്തി അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ക്ക് നിവേദനം നല്‍കി. പൊതുപ്രവര്‍ത്തകനായ അബ്ദുല്‍ റഹീം പൂക്കത്ത് , വി എം ഹംസ കോയ എന്നിവര്‍ ചേര്‍ന്ന് മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ , എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ക്കാണ് നിവേദനം നല്‍കിയത്.

മണ്ണട്ടാംപാറ അണക്കെട്ടിലെ പുതിയ ജനറേറ്റര്‍ ഷെഡുകള്‍ കെട്ടി സ്ഥാപിച്ചങ്കിലും നാളിതുവരെ പ്രവര്‍ത്തന സജ്ജമായിട്ടില്ല. ഇതു കാരണം വെള്ളം കൂടുന്ന സമയങ്ങളില്‍ ഷട്ടര്‍ ഉയര്‍ത്തുവാനും താഴ്ത്തുവാനും വെളിയില്‍ നിന്നും ജനറേറ്റര്‍ വാടകയ്ക്ക് എടുക്കേണ്ട അവസ്ഥയാണ് എന്ന് പത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു പുതിയതായി ലക്ഷങ്ങള്‍ മുടക്കി വാങ്ങിച്ച ജനറേറ്ററും മറ്റു സാധന സാഗ്രമികളും ഉപയോഗിക്കാതെ കേടുവരുന്നതിന് കാരണമായിത്തീരുന്നു. ഇത് സര്‍ക്കാറിന് വന്‍സാമ്പത്തിക ബാധ്യത വരുത്തുന്നതും കൂടിയാണെന്നും നിവേദനത്തില്‍ ചൂണ്ടികാണിച്ചു.

error: Content is protected !!