ബോട്ട് മുങ്ങി അപകടം മരിച്ചവരുടെ എണ്ണം 13 ആയി ബോട്ട് പൂർണമായും മുങ്ങി പൊതുജനം അപകടസ്ഥലത്തേക്ക് പോകാതെ സഹകരിക്കണമെന്ന് പൊലീസ്

പരപ്പനങ്ങാടി കേട്ടുങ്ങൽ ബീച്ചിൽ വിനോദയാത്രാ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. മരണ സംഘ്യ ഇനിയും ഉയർന്നേക്കും. രക്ഷാ പ്രവർത്തനം ഇപ്പോഴും തുടരുന്നു. കൂടുതൽ പേർ ബോട്ടിൽ ഉണ്ടായിരുന്നു. മരിച്ചവരില്‍ കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. രക്ഷാപ്രവർത്തനം പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്

മരിച്ചത്
പരപ്പനങ്ങാടി ആവിയിൽ ബീച്ച് കുന്നുമ്മൽ ജാബിറിന്റെ ഭാര്യ കുഞ്ഞിമ്മു (38),
ഓല പീടിക കാട്ടിൽ പീടിയേക്കൽ സിദ്ധീഖ് 41

പരപ്പനങ്ങാടി, താനൂർ, തിരൂർ, തിരൂരങ്ങാടി എന്നീ സ്ഥലങ്ങളിലെ ആശുപത്രികളിലാണ് പരിക്കേറ്റവരിൽ പലരെയും പ്രവേശിപ്പിച്ചിട്ടുള്ളത്. വൻ ജനക്കൂട്ടവും വാഹനങ്ങളും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നതിനാൽ പൊതുജനം അപകടസ്ഥലത്തേക്ക് പോകാതെ സഹകരിക്കണമെന്ന് പൊലീസ്
’15 പേരെ കൊള്ളുന്ന ബോട്ടിൽ 30 ഉം 40 ഉം പേരെ കയറ്റുന്നു, ഒരു നിയന്ത്രണവുമില്ല’; താനൂരിലെ അപകട കാരണം പറഞ്ഞ് പ്രദേശവാസികൾ. ബോട്ട് ഉയർത്താനുള്ള ശ്രമങ്ങൾ തുടരുന്നു

തൂവൽ തീരം എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. മലപ്പുറത്തു നിന്നും കോഴിക്കോട് നിന്നും കൂടുതൽ ഫയർ യൂണിറ്റുകൾ എത്തുന്നു. 25 ലധികം പേര്‍ ബോട്ടിലുണ്ടായിരുന്നു എന്ന് പ്രദേശവാസികള്‍. കയറാവുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ബോട്ടിലുണ്ടായിരുന്നുവെന്ന് സംശയം. സ്ത്രീകളും കുട്ടികളുമടക്കം നിരവധി  പേരാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തില്‍ പെട്ടവരില്‍ നിരവധി പേരെ രക്ഷപ്പെടുത്തി

error: Content is protected !!