താനൂര്‍ ബോട്ട് ദുരന്തം : ഒളിവിലുള്ള ബോട്ടുടമയുടെ ചിത്രം പുറത്തുവിട്ടു: വാഹനം കൊച്ചിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തു, അന്വേഷണം ഊര്‍ജിതമാക്കി.

താനൂര്‍ : താനൂര്‍ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്, അപകടത്തില്‍പ്പെട്ട അറ്റ്ലാന്റിക് ബോട്ടിന്റെ ഉടമ താനൂര്‍ സ്വദേശി പി നാസറിന്റെ ചിത്രം പൊലീസ് പുറത്തുവിട്ടു. ഒളിവിലുള്ള ബോട്ടുടമക്കായി അന്വേഷണം ഊര്‍ജിതമാണെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും മലപ്പുറം എസ്പി സുജിത് ദാസ് അറിയിച്ചു.

നാസറിനെതിരെ നരഹത്യാ കുറ്റും ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ വാഹനം കൊച്ചിയില്‍ വെച്ച് പോലീസ് കസ്റ്റഡിയില്‍ എടുത്തു. സഹോദരനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നു. പാലാരിവട്ടം പോലീസ് ആണ് വാഹനം കസ്റ്റഡിയില്‍ എടുത്തത്. താനൂര്‍ പോലീസ് സ്റ്റേഷന് സമീപത്തു തന്നെയാണ് നാസറിന്റെ വീട്.

error: Content is protected !!