
മലപ്പുറം: കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ മലപ്പുറം മുണ്ടുപറമ്പിൽ വച്ച് വിൽപ്പനയ്ക്കായി സൂക്ഷിച്ച 10 ഗ്രാമോളാം MDMA യുമായി കുറുവ പാങ്ങ് സ്വദേശികളായ നാല് യുവാക്കളെ പിടികൂടിയ സംഭവത്തിൽ, ബാംഗ്ലൂരിൽ നിന്ന് പ്രതികൾക്ക് MDMA എത്തിച്ചു നൽകിയ ബാംഗ്ലൂരിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥി കൂടിയായ പാങ്ങ് മില്ലുംപടി സ്വദേശി പാലപ്പുറകോട്ടോത്ത് അബ്ദുൽ റഷീദിനെയാണ് (23)ഒളിവിൽ കഴിഞ്ഞു വരവേ മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ മലപ്പുറം പോലീസും മലപ്പുറം ജില്ലാ ആന്റി നർക്കോട്ടിക് ടീമും ചേർന്ന് പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.