കൊണ്ടോട്ടി ആള്‍ക്കൂട്ട കൊലപാതകം : മൃതദേഹം ധൃതിപിടിച്ച് സംസ്‌കരിച്ചതില്‍ ദുരൂഹത ; രവി തേലത്ത്

മലപ്പുറം: കൊണ്ടോട്ടി -കിഴിശ്ശേരിയിലെ ആള്‍ക്കൂട്ട അക്രമത്തില്‍ കൊല്ലപെട്ട ബിഹാര്‍ സ്വദേശി രാജേഷ് മാഞ്ചിയുടെ മൃതദേഹം ധൃതി പിടിച്ച് അടക്കം ചെയ്തത് സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതായി ബി.ജെ.പി.ജില്ലാ പ്രസിഡണ്ട് രവി തേലത്ത് ആരോപിച്ചു. മൃതദേഹം ബിഹാറിലെ ഇരയുടെ ഗ്രാമത്തില്‍ എത്തിച്ചു കൊടുക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിന്റെതായിരുന്നു. മാതാവുള്‍പ്പെടെയുള്ള ബന്ധുക്കള്‍ക്ക് കാണാന്‍ പോലും സാധിക്കാതെ മൃതദേഹം കോഴിക്കോടു തന്നെ സംസ്‌കരിച്ചതിനു പിന്നില്‍ സി.പി.എം – ലീഗ് ബന്ധമുള്ള പ്രതികളെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനുമുള്ള നീക്കമുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

error: Content is protected !!