Saturday, July 11

Tag: Kondotty

ജ്യേഷ്ഠൻ മർദനമേറ്റു മരിച്ച സംഭവത്തിൽ അനുജനെ പോലീസ് അറസറ്റ് ചെയ്തു
Crime

ജ്യേഷ്ഠൻ മർദനമേറ്റു മരിച്ച സംഭവത്തിൽ അനുജനെ പോലീസ് അറസറ്റ് ചെയ്തു

കൊണ്ടോട്ടി : ജ്യേഷ്ഠൻ മർദനമേറ്റു മരിച്ച സംഭവത്തിൽ അനുജനെ പോലീസ് അറസറ്റ് ചെയ്തു മൊറയൂർ ഒഴുകൂർ നെരവത്ത് നൂർ മൻസിലിൽ ചിറ്റങ്ങാടൻ മുഹമ്മദ് റഫീഖ് (55) ആണ് ഇന്നലെ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അനുജൻ സാജിദിനെ കൊണ്ടോട്ടി പൊലീസ് അറസറ്റ് ചെയ്തു. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. മർദനമേറ്റ് അവശ നിലയിലാണ് റഫീഖിനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. അവിടെനിന്നു കോഴിക്കോട്ടെ ആശുപത്രിയിലേക്കു വിദഗ്‌ധ ചികിത്സയ്ക്കായി കൊണ്ടുപോകും വഴിയായിരുന്നു മരണം. റഫീഖിൻ്റെ ശരീരത്തിൽ പല ഭാഗത്തും മർദനമേറ്റതായി കൊണ്ടോട്ടി പൊലീസ് പറഞ്ഞു. സ്വത്ത് വിഷയത്തിൽ, ഇരുവരും തമ്മിൽ വഴക്കുണ്ടായതായാണ് പൊലീസിനു ലഭിച്ച പ്രാഥമിക വിവരം. ഇക്കാര്യത്തിൽകൂടുതൽ അന്വേഷണം നടക്കുന്നുണ്ട്. സാജിദും പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു....
Crime

സഹോദരൻ്റെ മർദനമേറ്റ് ഗൃഹനാഥൻ മരിച്ചു, യുവാവ് കസ്റ്റഡിയിൽ

കൊണ്ടോട്ടി : സഹോദരൻ്റെ മർദനമേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു. മൊറയൂർ ഒഴുകൂർ നെരവത്ത് നൂർ മൻസിലിൽ മുഹമ്മദ് റഫീഖ് (55) ആണു മരിച്ചത്. സംഭവത്തിൽ സഹോദരൻ സാജിദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണു സംഭവം. റഫീഖ് കൊണ്ടോട്ടി ഭാഗത്താണ് താമസം. രാവിലെ മാതാവിനെ കാണാനായി ഒഴുകൂരിലെ വീട്ടിലെത്തിയതായിരുന്നു. ഇതിനിടെ ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടായി. എന്തോ ആയുധം ഉപയോഗിച്ച് റഫീഖിനെ അടിക്കുകയും കുത്തുകയും ചെയ്തു എന്നാണ് പോലീസ് പറയുന്നത്. പരിക്കേറ്റ റഫീഖിനെ സഹോദരൻ സാജിദ് തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട്ടെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. റഫീഖിൻ്റെ മരണത്തിൽ പോലീസ് കേസെടുത്തു. പോസ്‌റ്റ് മോർട്ടത്തിനു ശേഷമേ, മരണ കാരണം സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാകൂ എന്നു പൊലീസ് പറഞ്ഞു. മയ്യിത്ത് ...
Accident

വീടിൻ്റെ ടെറസിൽ നിന്നും മാങ്ങ പറിക്കുന്നതിനിടെ ഗേറ്റിലേക്ക് വീണ് കഴുത്തിൽ കമ്പി തുളച്ചു കയറി പരിക്കേറ്റ വിദ്യാർഥി മരിച്ചു

കൊണ്ടോട്ടി : വീടിൻ്റെ വീടിൻ്റെ ടെറസിന്റെ മുകളിൽ നിന്നും മാങ്ങ പറിക്കുന്നതിനിടെ ഗേറ്റിലേക്ക് വീണ് കഴുത്തിൽ ഗേറ്റിൻ്റെ കമ്പി തുളച്ചു കയറി മുകളിൽ നിന്നും മാങ്ങ പറിക്കുന്നതിനിടെ ഗേറ്റിലേക്ക് വീണ് കഴുത്തിൽ ഗേറ്റിൻ്റെ കമ്പി തുളച്ചു കയറി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. പുളിക്കൽ സിയാംകണ്ടം പാലശ്ശേരി പറമ്പ് വീട്ടിൽ ഇരുമ്പുഴി മുഹമ്മദ് സഹീറിന്റെ മകനായ മുഹമ്മദ് മാസിൻ (15) ആണ് മരിച്ചത്. പുളിക്കൽ എ.എം.എം ഹൈസ്ക്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്....
Crime

ഓപ്പറേഷൻ തൂഫാൻ: കരിപ്പൂരിൽ മമ്പുറം സ്വദേശി ഉൾപ്പെടെ 2 പേർ ലഹരിയുമായി പിടിയിൽ

കൊണ്ടോട്ടി : ഓപ്പറേഷൻ തൂഫാൻ, നാർക്കോ ഹണ്ടിന്റെ ഭാഗമായി കോഴിക്കോട് വിമാനത്താവള പരിസരം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ലഹരി വില്പന നടത്തിവന്ന സംഘത്തിലെ രണ്ടു പേർ പിടിയിലായി. വാഴക്കാട് നൂഞ്ഞിക്കര സ്വദേശി വലിയ ചോലയിൽ അസറുദ്ദീൻ (26), തിരൂരങ്ങാടി മമ്പുറം സ്വദേശി ചുക്കാൻ മേലോട്ടിൽ വീട്ടിൽ മുഹമ്മദ് ഫാസിൽ (31) എന്നാവരാണ് പിടിയിലായത്. ഇവരിൽ നിന്നു 2.5 ഗ്രാമോളം എംഡിഎംഎയും 20.5 ഗ്രാം കഞ്ചാവും ഇലക്ട്രിക്ക് ത്രാസ്സും കാറും പിടികൂടി. ഇന്നലെ രാത്രിയായിരുന്നു പരിശോധന.മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്രാ തെരേസാ ജോണിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എഎസ്പി കാർത്തിക് ബാലകുമാർ, കൊണ്ടോട്ടി ഇൻസ്പക്ടർ കെ.അനുദാസ്, സബ് ഇൻസ്പക്ടർ കൃഷ്ണ പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും കൊനോട്ടി പോലീസും ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്....
Accident

പുളിക്കലിൽ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു, 15 പേർക്ക് പരിക്ക്

പുളിക്കലിൽ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു, 15 പേർക്ക് പരിക്ക്. ​ കൊണ്ടോട്ടി പുളിക്കൽ പെരിയമ്പലത്തുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ ദാരുണമായി മരിച്ചു. ട്രാവലറും ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ട്രാവലർ ഡ്രൈവർ ഡ്രൈവർ രാജേഷ്, 43 s/o ഗോപാലൻ, കെയാട്ട്പറമ്പ്, പട്ടത്തലച്ചി , വടവന്നൂർ ,പാലക്കാട്, യാത്രക്കാരിയായ രമണി എന്നിവരാണ് മരിച്ചത്.​അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ എല്ലാവരെയും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ട്രാവലർ പൂർണ്ണമായും തകർന്നു.​പാലക്കാട് കൊല്ലങ്കോട് പയ്യല്ലൂരിൽ നിന്നും കൊട്ടിയൂർക്ക് തീർത്ഥാടനത്തിന് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് ട്രാവലറിൽ 28 പേരുണ്ടായിരുന്നു. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഫയർ ഫോഴ്സും ...
Accident

ഐക്കരപ്പടിയിൽ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

കൊണ്ടോട്ടി: ഐക്കരപ്പടിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മലപ്പുറം പാങ്ങ് സ്വദേശി ചുണ്ടയിൽ കീഴു വീട്ടിൽ സി കെ നാരായണൻ്റെ മകൻ CK ഉണ്ണികൃഷ്ണൻ (32) ആണ് അപകടത്തിൽ മരണപ്പെട്ടത്.​'കുരിക്കൾ' ഗ്രൂപ്പിന്റെ മഞ്ചേരി സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ഐക്കരപ്പടിയിൽ വെച്ച് ബസും ഉണ്ണികൃഷ്ണൻ സഞ്ചരിച്ചിരുന്ന ബൈക്കും തമ്മിൽ ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ബൈക്ക് ബസിന്റെ മുൻഭാഗത്തിനടിയിലേക്ക് ഉൾപ്പെട്ട നിലയിലായിരുന്നു.​അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് റോഡിൽ അൽപ്പസമയം ഗതാഗത തടസ്സവുമുണ്ടായി. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു വരുന്നു....
Accident

ദേശീയപാതയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു പതിനേഴുകാരി മരിച്ചു

കൊണ്ടോട്ടി : നെടിയിരുപ്പ് ചാരംകുത്തിൽ ദേശീയപാതയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു പതിനേഴുകാരി മരിച്ചു.കോഴിക്കോട് കുന്നമംഗലം സ്വദേശി ഗോപിനാഥൻ്റെ മകൾ ഗീതിക (17) ആണ് മരിച്ചത്. ഇന്നലെ അർധരാത്രിയോടെ ആയിരുന്നു അപകടം. പുൽപ്പറ്റ പൂക്കൊളത്തൂരിൽനിന്ന് ബന്ധുവിനോടൊപ്പം ബൈക്കിൽ കോഴിക്കോട്ടേക്ക് പോകുമ്പോൾ ശനിയാഴ്ച രാത്രിയായിരുന്നു അപകടം.കൂടെയുണ്ടായിരുന്ന ബന്ധു പൂക്കൊളത്തൂർ സ്വദേശി മിഥുൻ നാഥിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുകോഴിക്കോട് പാലക്കാട് ദേശിയ പാതയിലായിരുന്നു അപകടം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കുടുംബ ശ്മാശാനത്തിൽ....
Local news, Malappuram

യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് അംഗം അറസ്റ്റില്‍

തേഞ്ഞിപ്പലം : യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് അംഗം അറസ്റ്റില്‍. പള്ളിക്കല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും പള്ളിക്കല്‍ പഞ്ചായത്ത് ഭരണസമിതിയിലെ എയര്‍പോര്‍ട്ട് വാര്‍ഡ് അംഗവുമായ കരിപ്പൂര്‍ വളപ്പില്‍ വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ജമാലിനെ (35) യാണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ വിവാഹവാഗ്ദാനം നല്‍കി കാക്കഞ്ചേരിയിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിയെ പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് റിമാന്‍ ഡ് ചെയ്തു. തിങ്കളാഴ്ചയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ജമാല്‍ പഞ്ചാ യത്ത് അംഗത്വം സ്വയം രാജിവയ്ക്കണമെന്നും തയാറില്ലെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റോ പഞ്ചായത്ത് ഡയറക്ടറോ അദ്ദേഹത്തെ പുറത്താക്കണമെന്നും സിപിഎം പള്ളിക്കല്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. എന്നാല്‍, ലഹരി മാഫിയയ്‌ക്കെതിരെ നില...
Malappuram

രാത്രി വൈദ്യുതി ലൈന്‍ പൊട്ടിവീണു ; വിളിച്ചു പറഞ്ഞിട്ടും ഓഫാക്കിയില്ല ; കെഎസ്ഇബിയുടെ അനാസ്ഥ ഗൃഹനാഥന്റെ ജീവനെടുത്തു

കൊണ്ടോട്ടി : കെ എസ് ഇ ബിയുടെ അനാസ്ഥയില്‍ ഗൃഹനാഥന് ജീവന്‍ നഷ്ടമായി. കൊണ്ടോട്ടി നീറാട് ആണ് സംഭവം. നീറാട് സ്വദേശി മങ്ങാട്ട് മുഹമ്മദ് ഷാ (58) ആണ് മരിച്ചത്. വീടിന്റെ പിന്നിലെ തോട്ടത്തില്‍ വെച്ച് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. ഇന്നലെ രാത്രി വൈദ്യുതിലൈന്‍ പൊട്ടി വീണത് രാത്രി തന്നെ ഫോണില്‍ വിവരം അറിയിച്ചിരുന്നു. പക്ഷേ ഇന്ന് ഒരു മണിവരെ ഓഫ് ആക്കിയിരുന്നില്ല. ഇതാണ് അബദ്ധത്തില്‍ മുഹമ്മദ് ഷാ ലൈനില്‍ തട്ടി മരണപ്പെടാന്‍ കാരണമായത്. വീടിന്റെ പിന്നിലെ തോട്ടത്തില്‍ വെച്ച് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. മുഹമ്മദ് ഷായെ തോട്ടത്തില്‍ നിലത്ത് വീണുകിടക്കുന്ന നിലയില്‍ വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാരെ വിവരമറിയിക്കുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....
Local news, Malappuram

മുഖം മോര്‍ഫ് ചെയ്ത നഗ്‌ന ദൃശ്യങ്ങള്‍ ഉണ്ടാക്കി കോളേജ് വിദ്യാര്‍ത്ഥിനിയെ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍

കൊണ്ടോട്ടി : കോളേജ് വിദ്യാര്‍ത്ഥിനിയുടെ മുഖം മോര്‍ഫ് ചെയ്ത് നഗ്‌ന ദൃശ്യങ്ങള്‍ ഉണ്ടാക്കി ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച മൂന്ന് യുവാക്കള്‍ പിടിയില്‍. മോര്‍ഫ് ചെയ്ത ചിത്രം വ്യാജ ഇന്‍സ്റ്റാഗ്രാമിലൂടെ വിദ്യാര്‍ത്ഥിനിക്ക് അയച്ച് കൊടുത്ത് 5 ലക്ഷം രൂപ ആവശ്യപ്പെടുകയും കൊടുത്തില്ലെങ്കില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയ കൊണ്ടോട്ടി സ്വദേശികളായ മൂന്ന് യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് തസ്രീഫ് 21,പുത്തന്‍വീട്ടില്‍ കൊട്ടപ്പുറം, മുഹമ്മദ് നിദാല്‍ 21,തയ്യില്‍, കൊട്ടപ്പുറം, മുഹമ്മദ് ഷിഫിന്‍ ഷാന്‍ 22,ചോലക്കാതൊടി പുളിക്കല്‍ എന്നിവരെയാണ് കൊണ്ടോട്ടി പോലീസ് ഇന്‍സ്പെക്ടര്‍ പി എം ഷമീര്‍ അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ പഠന കാലത്തു പെണ്‍കുട്ടിയുടെ സീനിയര്‍ വിദ്യാര്‍ഥികളായിരുന്ന ഇവരില്‍ മുഹമ്മദ് തസ്രീഫ് ഒരു വ്യാജ ഇന്‍സ്റ്റാഗ്രാം ഉണ്ടാക്കി അതിലൂടെ പെണ്‍കുട്ടിയ...
Malappuram

വീട്ടുകാര്‍ പുറത്തുപോയ തക്കത്തിന് അമ്മിക്കല്ലുകൊണ്ട് വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് സ്വര്‍ണാഭരണം മോഷ്ടിച്ചു ; 17-കാരന്‍ പിടിയില്‍

കിഴിശ്ശേരി: വീട്ടുകാര്‍ പുറത്തുപോയ തക്കത്തിന് അമ്മിക്കല്ലുകൊണ്ട് വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് അകത്തുകയറി സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച 17-കാരന്‍ പോലീസിന്റെ പിടിയില്‍. കിഴിശ്ശേരി വാളശ്ശേരി ചോലയില്‍ മുഹമ്മദ് ബഷീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. കിഴിശ്ശേരി സ്വദേശിയായ 17 കാരന്‍ തന്നെ ആണ് പോലീസ് പിടികൂടിയത്. രണ്ടര പവന്‍ സ്വര്‍ണാഭരണമാണ് 17 കാരന്‍ മോഷ്ടിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. രാത്രി ഏഴിന് വീടു പൂട്ടി പുറത്തുപോയ മുഹമ്മദ് ബഷീറും കുടുംബവും രാത്രി 11-ന് തിരിച്ചെത്തിയപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ച ആഭരണങ്ങള്‍ മോഷണം പോയത് അറിഞ്ഞത്. തുടര്‍ന്ന് കൊണ്ടോട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കിഴിശ്ശേരി അങ്ങാടിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. സംശയമുളവാക്കിയ ഒരു വാഹനത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചാണ് പതിനേഴുകാരനിലെത്തിയത്. കുട്ടിയുടെ വീട്ടില്‍ നിന്ന് ഒളിപ്പിച്ച നിലയില്‍ രണ്ടര...
Other

തദ്ദേശസ്വയംഭരണ സ്ഥാപന മാതൃകയില്‍ വനിതാ സംവരണം നിയമസഭയിലും നടപ്പിലാക്കണമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍

കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ സംവരണം മാതൃകാപരം. ഇത്തരത്തില്‍ സ്ത്രീ സംവരണം നടപ്പാക്കിയാല്‍ മാത്രമേ നിയമസഭകളിലും പാര്‍ലമെന്റിലും വനിതകള്‍ക്ക് പ്രാമുഖ്യമുള്ള ഭരണ നേതൃത്വത്തിലേക്ക് എത്താന്‍ സാധിക്കുകയുള്ളൂ. വീട്ടകങ്ങളില്‍ ഒതുങ്ങിപ്പോകുമായിരുന്ന പ്രഗല്‍മതികളായ വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കും ഭരണ നേതൃത്വത്തിലേക്ക് എത്തുന്നതിനും ഇത് ഏറെ സഹായിച്ചതായി നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അഭിപ്രായപ്പെട്ടു. കൊണ്ടോട്ടി നഗരത്തില്‍ 1.37 കോടി രൂപ ചെലവില്‍ നവീകരിച്ച കൊണ്ടോട്ടി നഗരസഭ പി. സീതി ഹാജി ബസ് സ്റ്റാന്‍ഡ് ടെര്‍മിനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. ജനാധിപത്യത്തിലെ അഭിപ്രായ വ്യത്യാസം ഒരിക്കലും തര്‍ക്കങ്ങളിലേക്ക് പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അവ പരി...
Malappuram

വിദ്യാര്‍ത്ഥികള്‍ മതനിരപേക്ഷ മൂല്യമുള്ളവരായി വളരണം : സ്പീക്കര്‍

കൊണ്ടോട്ടി : വിദ്യാര്‍ത്ഥികള്‍ മതനിരപേക്ഷ മൂല്യമുള്ളവരായി വളരണമെന്ന് നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ചുള്ളിക്കോട് ജി.എച്ച്.എസ്.എസ്. സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന സ്ഥാനത്ത് ഇരിക്കുന്നവര്‍ ഭരണഘടനയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണം. മതനിരപേക്ഷതയാണ് ഭരണഘടനയുടെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു. ടി.വി. ഇബ്രാഹിം എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. മുഖ്യാതിഥിയായി. മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ബാബുരാജ്, ജില്ലാ പഞ്ചായത്ത് അംഗം ഷെരീഫ ടീച്ചര്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ നജ്മ ബേബി, എന്‍.സി. അഷ്‌റഫ്, വാര്‍ഡ് അംഗങ്ങളായ പി. ആരിഫ, പി. ബഷീര്‍, പി. അലവിക്കുട്ടി, പ്രിന്‍സിപ്പാള്‍ ടി.കെ. അബ്ദുല്‍ നാസര്‍, പ്രധാനധ്യാപിക എസ്. പ്രഭ, പിഡബ്ല്യുഡി അസിസ്റ്റന്റ്് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഗോപന്‍ മുക്കളത്ത്, പ...
Job

200 ൽ അധികം അവസരങ്ങൾ; തൊഴിൽ മേള 21 ന് മലപ്പുറത്ത്

മലപ്പുറം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയ്ബലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജോബ് ഫെയർ ജൂൺ 21ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ നടക്കും. മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിൽ വച്ച് നടത്തുന്ന തൊഴിൽമേളയിൽ 200ൽ അധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എസ്എസ്എൽസി, പ്ലസ്‌ ടു, ഡിഗ്രി, ഡിപ്ലോമ, പി ജി, എം എൽ ടി ഡിഗ്രി, എം എൽ ടി ഡിപ്ലോമ, ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സ്, മെഡിക്കൽ കോഡിങ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സ്, ഐടിഐ, പോളിടെക്നിക് ഡിപ്ലോമ, എം ബി എ, ബിടെക് തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. തൊഴിൽമേളയിൽ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. ഫോൺ : 0 4 8 3 - 2 7 3 4 7 3 7, 80 78 42 85 70...
Malappuram

ലഹരി വിരുദ്ധ പ്രചാരണം: ബഹുമുഖ പദ്ധതികളും പ്രവർത്തനങ്ങളുമായി ഇ. എം.ഇ. എ സ്കൂൾ

കൊണ്ടോട്ടി :ലഹരിമുക്ത കേരളത്തിനായി സർക്കാർ പ്രഖ്യാപിച്ച ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി കൊണ്ടോട്ടി ഇ. എം.ഇ. എ സ്കൂൾ വിമുക്തി ക്ലബിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ യുദ്ധം ക്യാമ്പയിൽ തുടക്കമായി. സ്കൂൾ ഹെഡ്മാസ്റ്റർ പി. ടി. ഇസ്മായിൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റ്ർ എം.അബ്ദുൽ ഖാദർ അത്യക്ഷത വഹിച്ചു. വിദ്യാർത്ഥികളെ ബോധവത്ക്കരിക്കാൻ തീവ്രയജ്ഞ പരിപാടികൾ, സ്കൂൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കൽ, വിളംബര ജാഥകൾ, ലഹരിവിരുദ്ധ ക്യാമ്പയിൻ, വിമുക്തി ക്ലബ്ബുകൾ, ലഹരിവിരുദ്ധ ബോധവത്കരണ പോസ്റ്ററുകളുടെ സോഷ്യൽ മീഡിയ പ്രചാരണം, ലഹരി വിരുദ്ധ കവിത - കഥ രചന മത്സരങ്ങൾ തുടങ്ങി നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ലഹരിക്കെതിരായ വീഡിയോചിത്ര നിർമ്മാണ മത്സരമായ 'ലഹരിക്കെതിരെ യുവത ക്യാമറയെടുക്കുന്നു' പദ്ധതി, ഡ്രഗ് ഫ്രീ ക്യാമ്പസ്' പദ്ധതി, മികച്ച പ്രചാരണത്തിന് പുരസ്‌ക്കാരം എന്നിവയാണ് പുതിയ പദ്ധതികൾ. സ്റ്...
Business

യു.കെ ഭാസി അവാർഡ് യുവസംരംഭകൻ പി.കെ ഷബീറലിക്ക്

താനൂർ: മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന യു.കെ ഭാസിയുടെ നാമധേയത്തിൽ മികച്ച യുവ സംരംഭകന് ഏർപ്പെടുത്തിയ പ്രഥമ അവാർഡ് ഹഗ്ഗ് കെയർ സി.ഇ.ഒ പി.കെ ഷബീറലിക്ക്.ബിസിനസ് രംഗത്ത് കുറഞ്ഞകാലം കൊണ്ട് ഷബീറലി നടത്തിയ വളർച്ചയാണ് അവാർഡിന് പരിഗണിക്കപ്പെട്ടത്. ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് ഇന്ന് (ചൊവ്വ) വൈകുന്നേരം മൂന്ന് മണിക്ക് താനൂർ ആര്യാടൻ മുഹമ്മദ് നഗറിൽ വെച്ച് സമ്മാനിക്കും. ചടങ്ങിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, മുൻ കെ.പി.സി.സി പ്രസിഡണ്ട് കെ സുധാകരൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, എം.പി അബ്ദുസ്സമദ് സമദാനി എം.പി, ഷാഫി പറമ്പില്‍ എം.പി, എ.പി അനിൽകുമാർ എം.എൽ.എ, തുടങ്ങിയവർ സംബന്ധിക്കും.കീഴിശ്ശേരി കുഴിമണ്ണ സ്വദേശി പുതിയോടത്ത് കാരാട്ടുചാലി അബൂബക്കർ, ഉമ്മുസൽമ ദമ്പതികളുടെ മകനാണ് ഷബീറലി. തന്റെ ജീവിതത്തിലെ വെല്ലുവിളികളെ അതിജീവിച്ച്ഹഗ്ഗ് കെയർ...
Malappuram

ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കൊണ്ടോട്ടിയില്‍ നിന്നും കണ്ടെത്തി

കോഴിക്കോട് : കൊടുവള്ളിയില്‍ നിന്ന് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കൊണ്ടോട്ടിയില്‍ നിന്നും കണ്ടെത്തി. തട്ടിക്കൊണ്ടുപോയി അഞ്ചാം ദിവസമാണ് അന്നൂസിനെ കണ്ടെത്തുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് കൊടുവള്ളി പരപ്പാറ അന്നൂസ് റോഷനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയത്. മെഡിക്കല്‍ ചെക്കപ്പിനു ശേഷം മകനെ കൊടുവള്ളിയില്‍ എത്തിക്കുമെന്നാണ് ഡിവൈഎസ്പി അറിയിച്ചതെന്ന് അന്നൂസ് റോഷന്റെ പിതാവ് റഷീദ് പറഞ്ഞു. പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങളും ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ നമ്പറും പൊലീസ് പുറത്തുവിട്ടിരുന്നു. അന്നൂസിന്റെ സഹോദരന്‍ അജ്മല്‍ റോഷന്‍ വിദേശത്താണ്. ഇയാളുമായുളള സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് അന്നൂസിനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന....
Obituary

വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

കൊണ്ടോട്ടി : വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നീറാട് മുതുവല്ലൂർ മൂണപ്പുറത്ത് ചാലിൽ ഞ്ഞല്ലൂരില്‍ എളയിടത്ത് ഉമറലിയുടെ മകള്‍ മെഹറുബ (19) ആണ് മരിച്ചത്. കൊണ്ടോട്ടി ഗവ.കോളേജിൽ രണ്ടാം വര്‍ഷ ബിഎ (ഉറുദു ) വിദ്യാര്‍ത്ഥിനിയാണ്. ഇന്ന് പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ബെഡ് റൂമിന്റെ കഴുക്കോലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു...
Crime

ചായപ്പാത്രം കൊണ്ട് ജ്യേഷ്ഠന്റെ മർദനമേറ്റ യുവാവ് മരിച്ചു

കൊണ്ടോട്ടി : ചായപ്പാത്രംകൊണ്ട് ജ്യേഷ്ഠൻ മർദിച്ചു; ഗുരുതര പരുക്കേറ്റ അനുജൻ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പുളിക്കൽ കൊട്ടപ്പുറം വലിയ പറമ്പ് സ്വദേശി ഉണ്യത്തിപറമ്പ് ടി.പി.ഫൈസൽ (35) ആണ് മരിച്ചത്. ഫൈസലിനെ 12നു രാവിലെ വീട്ടിൽ വച്ച് ജ്യേഷ്ഠൻ ഷാജഹാൻ ചായപ്പാത്രം കൊണ്ടു മർദിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരമെന്നു പോലീസ്. 12 ന് രാവിലെ 8 മണിക്ക് വീട്ടിൽ വെച്ചാണ് സംഭവം. മരണപ്പെട്ടു പോയ പിതാവിനെ കുറ്റപ്പെടുത്തി യത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ ജ്യേഷ്ഠൻ ഷാജഹാൻ ഡൈനിങ് ഹാളിലുണ്ടായിരുന്ന ചായ പാത്രം കൊണ്ട് തലയിലും നെറ്റിയിലും അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റു കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്നു. ഫൈസൽ ഇന്ന് വൈകിട്ട് മരിച്ചു. സംഭവത്തിൽ ജ്യേഷ്ഠൻ ടി പി ഷാജഹാനെ (40) ,പോലീസ് അറസ്റ്റ്‌ ചെയ്തു. ടി.പി.ഷാജഹാൻ (40) റിമാൻഡിൽ ആണ്....
Malappuram

വഖഫ് ഭേദഗതി നിയമത്തിനെതിരെ കരിപ്പൂര്‍ വിമാനത്താവളം ഉപരോധം ; സമരക്കാരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് പൊലീസ്

മലപ്പുറം: വഖഫ് ഭേദഗതി നിയമത്തിനെതിരെ സോളിഡാരിറ്റി- എസ്‌ഐഒ പ്രഖ്യാപിച്ച കരിപ്പൂര്‍ വിമാനത്താവളം ഉപരോധത്തില്‍ പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് പൊലീസ്. കൊണ്ടോട്ടി ഡിവൈഎസ്പിയാണ് ഉത്തരവിറക്കിയത്. വാഹന ഉടമകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കൊണ്ടോട്ടി ഡിവൈ.എസ്പി മുന്നറിയിപ്പ് നല്‍കി. വിലക്ക് അറിയിച്ച് കൊണ്ടോട്ടി ഡിവൈ.എസ്പി ടൂറിസ്റ്റ് ബസ് ഉടമകള്‍ക്ക് നോട്ടീസയച്ചു. ഇന്ന് വൈകിട്ട് നടക്കുന്ന എയര്‍ പോര്‍ട്ട് ഉപരോധത്തിന് പൊലീസ് അനുമതി നല്‍കിയിരുന്നില്ല. ഉപരോധം സംഘടിപ്പിക്കുന്നത് പൊലീസിന്റെ അനുമതി കൂടാതെയാണെന്നും പ്രതിഷേധം മൂലം പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും കോഴിക്കോട് എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനത്തിനും തടസ്സം വരാനും സ്ഥലത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് പൊലീസ് ഉത്തരവില്‍ പറയുന്നു. അതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകരെ കൊണ...
Malappuram

വിദ്യാഭ്യാസ രംഗത്ത് കൊണ്ടോട്ടി മണ്ഡലം സംസ്ഥാനത്തെ മാതൃകാ മണ്ഡലമാക്കും : ടി. വി. ഇബ്രാഹിം എം.എൽ.എ

കൊണ്ടോട്ടി: കൊണ്ടോട്ടി മണ്ഡലത്തില്‍ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടു ടി. വി. ഇബ്രാഹിം എം.എൽ.എ നടപ്പിലാക്കുന്ന അക്ഷരശ്രീ പദ്ധതിയുടെ ഭാഗമായി എൽ.എസ്.എസ്., യു.എസ്.എസ്. വിദ്യാർഥികൾക്ക് സൗജന്യ പരിശീലനം നൽകി.ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിൽ വെച്ചു നടന്ന പരിശീലന പരിപാടി. വി.ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉന്നത പരീക്ഷയിൽ കൊണ്ടോട്ടി മണ്ഡലത്തിൽ നിന്നും കൂടുതൽ വിജയികളെ സൃഷ്ടിക്കുക വഴി വിദ്യാഭ്യാസ രംഗത്ത് വലിയ അടയാളപെടുത്തലുകൾ നടത്താൻ കഴിയുമെന്ന് എം.എൽ.എ പറഞ്ഞു. സ്കോളർഷിപ്പ് പരീക്ഷകളിലെ വിജയികൾക്ക് പ്രത്യേക സമ്മാനങ്ങളും അനുമോദനവും നൽകുമെന്ന് എം.എൽ.എ അറിയിച്ചു. അക്ഷരശ്രീ കോർഡിനേറ്റർ ഡോ.വിനയകുമാർ അധ്യക്ഷനായി. മണ്ഡലത്തിലെ വിവിധ സ്കൂളിൽ നിന്ന് പഠിക്കുന്നവരും മറ്റ് പ്രദേശങ്ങളിൽ പഠിക്കുന്ന മണ്ഡലത്തിലെ കുട്ടികളുമായി 1500 ൽ അധികം വിദ്യാർഥികളും ,രക്ഷിതാക്കളും പങ്കെടുത്തു. ക്ലാസ്സിനു സയിലം ഫാക്കൽറ...
Accident

കൊണ്ടോട്ടി മിനി ഊട്ടി റോഡിൽ അപകടം; ബൈക്ക് യാത്രക്കാരായ 2 യുവാക്കൾക്ക് ദാരുണാന്ത്യം

കൊണ്ടോട്ടി : നെടിയിരുപ്പ് -മിനി ഊട്ടി റോഡിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ 2 യുവാക്കൾക്ക് ദാരുണാന്ത്യം. കൊട്ടപ്പുറം കൊടികുത്തിപ്പറമ്പ് സ്വദേശികളായ മുഫീദ്, വിനായക് എന്നിവരാണു മരിച്ചത് എന്നാണു പ്രാഥമിക വിവരം. ഇന്നു രാവിലെയാണ് അപകടം. ഹൈ ടെക് ക്രഷറിന് സമീപമാണ് അപകടം. ബൈക്കും ടോറസ് ലോറിയും തമ്മിൽ ഇടിച്ചാണ് അപകടം. പൊലീസ് സ്ഥലത്തെത്തി....
Malappuram

ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ; ഇടിച്ച കാറിനായി അന്വേഷണം ആരംഭിച്ചു

കൊണ്ടോട്ടി : ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. മഞ്ചേരി കാരക്കുന്ന് എടക്കാട് വീട്ടില്‍ സുഗിഷ്ണു (25) ആണ് മരിച്ചത്. കൊണ്ടോട്ടി വട്ടപ്പറമ്പില്‍ വച്ചായിരുന്നു അപകടം. വെള്ളിയാഴ്ച രാത്രി 11.15 നാണ് അപകടം നടന്നത്. സുഗിഷ്ണുവും സുഹൃത്തും ബൈക്കില്‍ എടവണ്ണ പ്പാറയില്‍ നിന്നും കൊണ്ടോട്ടിയിലേക്ക് വരുമ്പോള്‍ ആണ് അപകടം. എതിരെ വന്ന കാറിന്റെ സൈഡിലെ കണ്ണാടിയില്‍ ഇടിച്ച് റോഡില്‍ തെറിച്ചു വീഴുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ സുഗിഷ്ണുവിന്റെ സുഹൃത്തിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശപ്പിച്ചു. സുഗിഷ്ണുവിന്റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. അതേസമയം ഇടിച്ച കാര്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. ഇടിച്ചിട്ട കാറിനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു....
Obituary

കൊണ്ടോട്ടിയിൽ പത്താം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊണ്ടോട്ടിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി മേലങ്ങാടി സ്വദേശി മധുവായ് നസീറിന്റെ മകൻ മുഹമ്മദ് ഷാമിൽ (16) ആണ് മരിച്ചത്. കൊണ്ടോട്ടി ഇ എം ഇ എ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി യാണ്. വീടിന്റെ മുകൾ നിലയിലെ ഡൈനിങ് ഹാളിലെ സീലിംഗിലെ ഹൂക്കിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി....
Malappuram

തിരൂര്‍ – കടലുണ്ടി റോഡിന് 5 കോടിയുടെ ഭരണാനുമതി ; ജില്ലയില്‍ നാല് പ്രധാന റോഡുകളുടെ നവീകരണത്തിന് 11 കോടി രൂപയുടെ ഭരണാനുമതി

തിരൂരങ്ങാടി : തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ തിരൂര്‍ - കടലുണ്ടി 3.4 കിലോമീറ്റര്‍ റോഡിന് പൊതുമരാമത്ത് വകുപ്പ് അഞ്ചു കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. അതേസമയം ജില്ലയില്‍ ഈ റോഡ് ഉള്‍പ്പെടെ പ്രധാനപ്പെട്ട നാല് റോഡുകള്‍ക്കായി 11 കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. പൊന്നാനിയെയും കോഴിക്കോടിനെയും ബന്ധിപ്പിച്ച് താനൂര്‍, പരപ്പനങ്ങാടി പട്ടണങ്ങളിലൂടെ കടന്നുപോകുന്ന തിരൂര്‍ കടലുണ്ടി റോഡിന്റെ മൂന്നു കിലോമീറ്റര്‍ ദൂരം ബിഎംബിസി നിലവാരത്തില്‍ നിര്‍മിക്കുന്നതിനാണ് അഞ്ചു കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുള്ളത്. ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജ് യാഥാര്‍ഥ്യമായതോടെ എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്കുള്ള ദൂരം 30 കിലോമീറ്ററോളം കുറയ്ക്കാന്‍ ഈ റോഡ് സഹായിച്ചിട്ടുണ്ട്. തീരമേഖലയിലൂടെ അധികം വളവുകളില്ലാതെ കടന്നുപോകുന്ന ഈ റോഡിനെ നിലവില്‍ ശബരിമല തീര്‍ഥാടകരും ടാങ്കര്‍, ട്രക...
Local news

മലബാറിനെയും,മാപ്പിള കലകളെയും കുറിച്ചു നേരിൽ കണ്ടു പഠിക്കാൻ സി സോൺ കലാ മാമാങ്കത്തിന് അതിഥികളായി പഞ്ചാബ് പ്രതിനിധികൾ

കൊണ്ടോട്ടി :കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി സി സോൺ കലോത്സവം കലാ'മ നേരിൽ കാണാനും മാപ്പിള കലകളെ കുറിച്ചു പഠിക്കാനും വേണ്ടി പഞ്ചാബ് പ്രതിനിധികൾ എത്തി. അന്താരാഷ്ട്ര സൈക്ലിസ്റ്റും പഞ്ചാബ് പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥനും,എഴുത്തുകാരനും ,സിനിമാ തിരക്കഥാകൃത്തും, കവിയുമായ സമൻ ദീപ് മൈക്കിളും , പഞ്ചാബിലെ സാമൂഹിക പ്രവർത്തകനും ഫോക്ക് ഡാൻസറുമായ രൺജോദ് സിംഗ് എന്നിവരാണ് എത്തിയത്. മലബാറിനെയും,മാപ്പിള കലകളെയും കുറിച്ചു നേരിൽ കണ്ടു പഠിക്കാൻ വേണ്ടിയാണ് ഇവർ ദൂരം താണ്ടി കേരളത്തിലേക്ക് എത്തിയത്. കേരള കലാരൂപങ്ങളും, മനുഷ്യ സ്നേഹവും ലോകത്തിനു മാതൃകയാ ണെന്നും ,അതിനെക്കുറിച്ചു കൂടുതൽ പഠിക്കാൻ ആഗ്രഹമെന്നും വേദിയിൽ സംസാരത്തിനിടയിൽ സമൻ ദീപ് മൈക്കിൾ പറഞ്ഞു. നേരത്തെ ആനക്കയത്ത് സുഹൃത്ത് അസൈന്റെ കല്യാണത്തിന് എത്തിയപ്പോൾ വേദിയിൽ വെച്ച് ഒപ്പന കാണുകയും , അതിൽ ആകൃഷ്ടരായുമാണ് അതിനെക്കുറിച്ചു കൂടുതൽ പഠിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച...
Malappuram

നിറത്തിന്റെ പേരില്‍ അവഹേളനം നേരിട്ട നവവധു ആത്മഹത്യ ചെയ്ത സംഭവം ; ഭര്‍ത്താവ് പിടിയില്‍

മലപ്പുറം : നിറത്തിന്റെ പേരില്‍ ഭര്‍ത്താവില്‍ നിന്നും അവഹേളനം നേരിട്ടതിനെ തുടര്‍ന്ന് നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മലപ്പുറം മൊറയൂര്‍ സ്വദേശി അബ്ദുള്‍ വാഹിദാണ് അറസ്റ്റിലായത്. വിദേശത്തു നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് അബ്ദുള്‍ വാഹിദിനെ പൊലീസ് പിടികൂടിയത്. വിമാനത്താവളത്തില്‍ നിന്ന് എമിഗ്രെഷന്‍ വിഭാഗം പിടികൂടിയ പ്രതിയെ അന്വേഷണ സംഘമായ കൊണ്ടോട്ടി പൊലീസിന് കൈമാറി. അബൂദബിയില്‍ നിന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് പ്രതി വിമാനത്താവളത്തിലെത്തിയത്. കൊണ്ടോട്ടിയിലെ വീട്ടില്‍ വച്ച് ഷഹാന മുംതാസ് എന്ന 19 കാരി കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ആത്മഹത്യ ചെയ്തത്. ഷഹാനയുടെ ഭര്‍ത്താവ് അബ്ദുല്‍ വാഹിദിനെതിരെ പോലീസ് കഴിഞ്ഞദിവസം കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിരുന്നു. ആത്മഹത്യ പ്രേരണ, ഭാര്യയെ മാനസികമായി പീഡിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. ഭര്‍ത്താവിനെയും കുടുംബത്ത...
Malappuram

കൊണ്ടോട്ടി മുന്‍ എംഎല്‍എ കെ മുഹമ്മദുണ്ണി ഹാജി അന്തരിച്ചു

കൊണ്ടോട്ടി ; മുസ്‌ലിം ലീഗ് നേതാവും കൊണ്ടോട്ടി മുന്‍ എംഎല്‍എയുമായിരുന്ന കെ മുഹമ്മദുണ്ണി ഹാജി അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വള്ളുവമ്പ്രത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കൊണ്ടോട്ടി മണ്ഡലത്തില്‍ നിന്ന് രണ്ടു തവണ എംഎല്‍എയായിയിട്ടുണ്ട്. 2006, 2011 വര്‍ഷങ്ങളിലാണ് കെ. മുഹമ്മദുണ്ണി ഹാജി കൊണ്ടോട്ടിയില്‍ നിന്ന് നിയസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വെള്ളുവമ്പ്രം കോടാലി ഹസന്‍ - പാത്തു ദമ്പതികളുടെ മകനായി 1943 ജൂലൈ 1 ന് വെള്ളുവമ്പ്രത്താണ് ജനിച്ചത്. എം.എസ്.എഫിലൂടെയായിരുന്നു രാഷ്ട്രീയ രംഗത്തേക്കുള്ള പ്രവേശനം. 13 വര്‍ഷത്തോളം പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിട്ടുണ്ട്. റെയില്‍വേ അഡൈ്വസറി ബോര്‍ഡിലടക്കം അംഗമായിരുന്നു. ഭാര്യ ആയിശ. നാല് മക്കളുണ്ട്....
Malappuram

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി സോണ്‍ കലോത്സവം ; സാംസ്‌കാരിക സംഗമം നടത്തി

കൊണ്ടോട്ടി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി സോണ്‍ കലോത്സവത്തിന്റെ മുന്നോടിയായി ഇ.എം.ഇ.എ കോളേജില്‍ സാംസ്‌കാരിക സംഗമം നടത്തി. ജനുവരി 19 മുതല്‍ 23 വരെ കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജിലാണ് കലോത്സവം നടക്കുന്നത്. മലപ്പുറം ജില്ലയിലെ കലാ സാംസ്‌കാരിക മേഖലകലയിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുത്ത പരിപാടി പ്രശസ്ത എഴുത്തുകാരി ശബ്‌ന പൊന്നാട് ഉദ്ഘാടനം ചെയ്തു. സാഹിത്യ മേഖലയില്‍ പ്രശസ്തയായ സി.എച്ച് മാരിയത്ത് മുഖ്യാതിഥിയായി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് പി.കെ മുബശ്ശിര്‍ അധ്യക്ഷനായി. ഇ.എം.ഇ.എ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ വസീം അഫ്രീന്‍ കെ.ടി സ്വാഗതം പറഞ്ഞു. കോളേജ് പ്രിന്‍സിപ്പല്‍ ഡോഎ.എം റിയാദ്, ഡോ.വി. പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍,കബീര്‍ മുതുപ്പറമ്പ്,കെ.കെ ഫാറൂഖ്, എഴുത്തുകാരും സാംസ്‌കാരിക നേതാക്കളായ ടി.പി. എം ബഷീര്‍, ബഷീര്‍ മമ്പുറം,രായിന്‍ക്കുട്ടി നീറാട്, ഷിറിന്‍ കാരക്കുന്ന്,സക്...
Malappuram

ഷാനിബിന് പഠനാവശ്യത്തിന് മൊബൈൽ ഫോൺ നൽകി മന്ത്രിയുടെ കൈത്താങ്ങ്

കൊണ്ടോട്ടി : പഠനാവശ്യത്തിന് മൊബൈല്‍ ഫോൺ വേണം എന്ന അഭ്യര്‍ഥനയുമായി എത്തിയ വിദ്യാര്‍ഥിക്ക് അദാലത്തിന്റെ കരുതല്‍. ജനുവരി 10 ന് നടന്ന ഏറനാട് താലൂക്ക് അദാലത്തിൽ മകനും പ്ലസ്ടു വിദ്യാർത്ഥിയുമായ ഷാനിബിന് പഠനത്തിനായി മൊബൈൽ വേണം എന്ന ആവശ്യം രക്ഷിതാവ് മന്ത്രി വി. അബ്ദുറഹ്മാനോട് ഉന്നയിച്ചിരുന്നു. ആവശ്യം പരിഗണിച്ച മന്ത്രി ഇന്ന് നടന്ന കൊണ്ടോട്ടി താലൂക്ക് അദാലത്തിൽ മൊബൈൽ ഫോൺ സമ്മാനിച്ചു. ഊർങ്ങാട്ടിരി സ്വദേശികളായ ഫാത്തിമയുടെയും അബ്ദുൽ ഗഫൂറിന്റെയും മകനായ ഷാനിബ് എടവണ്ണ ഐ.ഒ. എച്ച്.എസ്.എസ്. ലെ പ്ലസ്ടു വിദ്യാർത്ഥിയാണ്. ഷാനിബിന്റെ പിതാവ് ഭിന്നശേഷിക്കാരനാണ്. ഭിന്നശേഷിക്കാരിയായ സഹോദരിയുൾപ്പടെ ആറു പേരടങ്ങുന്ന കുടുംബത്തിന്റെ വരുമാനം പെൻഷൻ മാത്രമാണ്. വീട്ടിൽ മാതാവായ ഫാത്തിമക്ക് മാത്രമാണ് മൊബൈൽ ഫോൺ ഉള്ളത്. പഠനത്തിൽ മിടുക്കനായ ഷാനിബിന്റെ ആവശ്യം മാതാവായ ഫാത്തിമ മന്ത്രിയെ അദാലത്തിലെത്തി അറിയിച്ചതോടെ വേണ്ട നടപടികൾ സ്വ...
error: Content is protected !!