കളിയാട്ടം നടക്കുന്ന 26-ന് രാവിലെ 11 മുതല്‍ ദേശീയപാതയിലെ ചേളാരിക്കും കൊളപ്പുറത്തിനും ഇടയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് തിരൂരങ്ങാടി പൊലീസ് അറിയിച്ചു. കോഴിക്കോട് ഭാഗത്തു നിന്ന് തിരൂര്‍ ഭാഗത്തേക്കു വരുന്ന വാഹനങ്ങള്‍ സര്‍വകലാശാലാ കാമ്പസിനു സമീപം ചെട്ടിയാര്‍ മാട് റോഡുവഴി ഒലി പ്രംകടവ്, ചെട്ടിപ്പടി, പരപ്പനങ്ങാടി വഴി പോകണം. തിരിച്ച് തിരൂര്‍ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളും ഇതേ പാതയിലൂടെ പോകണം.
തൃശ്ശൂര്‍ ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ കോഹിനുരില്‍നിന്ന് ഇടത്തോട്ടുതിരിഞ്ഞ് പറമ്പില്‍ പീടിക കുന്നുംപുറം വഴി കൊളപ്പുറത്ത് ദേശീയപാതയില്‍ പ്രവേശിക്കണം. തൃശ്ശൂര്‍ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളും ഇതുവഴി പോകണം. ടാങ്കര്‍ലോറികള്‍, വലിയ ചരക്ക് ലോറികള്‍ എന്നിവ 26 ന് രാവിലെ 11 മുതല്‍ ഇതുവഴി സര്‍വീസ് നടത്താതെ നിര്‍ത്തിയിടണമെന്നും പോലീസ് അറിയിച്ചു.
ദേശീയപാത വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണ ആവശ്യങ്ങള്‍ക്കുള്ള ലോറികള്‍ 26- ന് സര്‍വീസ് നടത്തുന്നത് നിര്‍ത്തിവെക്കണമെന്നും വലിയ കുഴികള്‍ കുഴിച്ചിട്ടുള്ള ഭാഗങ്ങളില്‍ സുരക്ഷാവേലികള്‍ ഉറപ്പുവരുത്തുന്നതിനും മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുന്നതിനും ദേശീയ പാത അതോറ്റിക്ക് നിര്‍ദേശം നല്‍കി. കുഴികള്‍ക്കു സമീപം നിലവില്‍ സ്ഥാപിച്ചിട്ടുള്ള കോണ്‍ ക്രീറ്റ് സുരക്ഷാഭിത്തികള്‍ വിടവുകളില്ലാതെ പുനഃസ്ഥാപിക്കുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.