കളിയാട്ട മഹോത്സവം ; പൊയ്ക്കുതിരകള്‍ രാത്രി ഏഴിനകം ക്ഷേത്രത്തിലെത്തണമെന്ന് ഭാരവാഹികള്‍

മൂന്നിയൂര്‍ : വെള്ളിയാഴ്ച നടക്കുന്ന മൂന്നിയൂര്‍ കോഴി കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി പൊയ്ക്കുതിരകള്‍ രാത്രി ഏഴിനകം ക്ഷേത്രത്തിലെത്തണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പൊയ്ക്കുതിരകള്‍ എത്തുന്നത് ഏറെ വൈകുന്നത് മൂലം കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും പൊയ്ക്കുതിര കമ്മറ്റികള്‍ സഹകരിക്കണമെന്നും ക്ഷേത്രം കാരണവര്‍ വിളിവള്ളി കൃഷ്ണന്‍കുട്ടി നായര്‍, കോടതി റിസീവര്‍മാരായ അഡ്വ. പി വിശ്വനാഥന്‍, അഡ്വ. പ്രകാശ് പ്രഭാകര്‍ എന്നിവര്‍ അറിയിച്ചു.

error: Content is protected !!