Monday, September 15

സെക്കീനയുടെയും കുടുംബത്തിന്റെയും “ലൈഫ്” ഇനി മാറും


ഭിന്നശേഷിയുള്ള 18 വയസുകാരൻ മകനെയും ചേർത്ത് പിടിച്ചാണ് വളവന്നൂർ പഞ്ചായത്തിലെ സക്കീന തിരൂരിലെ താലൂക്ക്തല അദാലത്തിനെത്തിയത്. സ്വന്തമായി ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി പല തവണ ഓഫീസുകൾ കയറിയിറങ്ങിയിട്ടും പരിഹാരമാകാതെ വന്നതോടെയാണ് അദാലത്തിൽ മന്ത്രി വി. അബ്ദുറഹിമാന്റെ മുന്നിൽ അപേക്ഷയുമായി എത്തിയത്. അപേക്ഷ പരിഗണിച്ച മന്ത്രി ഉടൻ അനുകൂല തീരുമാനമെടുത്തതോടെ ഇവരുടെ ജീവിതത്തിലെ വലിയ സ്വപ്ന സാക്ഷാത്കാരത്തിനാണ് അദാലത്ത് വേദിയായത്. ലൈഫ് ഭവന പദ്ധതി വഴിയാണ് ഇവർക്ക് വീട് നൽകുക. നിലവിൽ വാടക വീട്ടിലാണ് ഇവരുടെ കുടുംബം കഴിയുന്നത്. പ്രവാസിയായ അബ്ദുറഹിമാനും ഭാര്യ സെക്കീനയ്ക്കും ഭിന്നശേഷിയുള്ള മുഹമ്മദ് നബ്ഹാനെ കൂടാതെ രണ്ട് പെൺകുട്ടികളാണുള്ളത്.

error: Content is protected !!