പ്ലസ് വണ്‍ സീറ്റ് ; മലപ്പുറം ഉള്‍പ്പെടെ ഏഴ് ജില്ലകളില്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് മലപ്പുറം ഉള്‍പ്പെടെ ഏഴുജില്ലകളില്‍ 30 ശതമാനം പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളിലാണ് സീറ്റ് വര്‍ധിപ്പിക്കുക. 81 ബാച്ചുകള്‍ നിലനിര്‍ത്താനും യോഗത്തില്‍ ധാരണയായി.

എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനം സീറ്റ് വര്‍ധിപ്പിക്കാനും തീരുമാനമായി. എയ്ഡഡ് സ്‌കൂളുകള്‍ ആവശ്യപ്പെടുകയാണെങ്കില്‍ 10% കൂടി സീറ്റ് വര്‍ധിപ്പിക്കുന്നതും അനുവദിക്കും. കൊല്ലം , എറണാകുളം , തൃശൂര്‍ ജില്ലകളില്‍ 20 ശതമാനം സീറ്റ് വര്‍ധിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

error: Content is protected !!