സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ തിരൂരങ്ങാടി ഖാസി

തിരൂരങ്ങാടി ഖാസിയായി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ചുമതലയേറ്റു. തിരൂരങ്ങാടി ഇസ്ലാമിക് സെന്ററില്‍ വെച്ച് നടന്ന ഖാസി ബൈഅത് ചടങ്ങില്‍ കമ്മിറ്റിക്ക് വേണ്ടി ജനറല്‍ സെക്രട്ടറി ഇ.പി ബാവ ഹാജി തങ്ങളെ ഖാസിയായി ബൈഅത് ചെയ്തു. പ്രസിഡണ്ട് അബ്ദുസ്സമദ് ഹാജി കോരങ്കണ്ടന്‍ സ്ഥാന വസ്ത്രം അണിയിച്ചു.
സാമൂഹികമായി നല്ല ഐക്യത്തോടെയും ആശയാദര്‍ശങ്ങള്‍ മുറുകെ പിടിച്ചും ആത്മീയ വൈജ്ഞാനിക മേഖലയില്‍ പുരോഗതി കണ്ടെത്തിയും മുസ്ലിംകള്‍ക്ക് മുന്നേറാനുള്ള കേന്ദ്രങ്ങളായി മഹല്ലുകള്‍ മാറണമെന്നും നേതൃത്വത്തിന് പിന്നില്‍ ഉറച്ച് നില്‍ക്കണമെന്നും ഉത്തരവാദിത്തങ്ങള്‍ നിറവേറ്റപ്പെടുമ്പോഴാണ് സമൂഹത്തില്‍ വിശ്വാസ്യത ഉണ്ടാകുന്നതെന്നും തങ്ങള്‍ പറഞ്ഞു. എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു.മുഹമ്മദ് ശാഫി ഹാജി ചെമ്മാട് പ്രഭാഷണം നടത്തി. എസ്.എം.എഫ് ജില്ലാ സെക്രട്ടറി സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി ,സ്വലാഹുദ്ധീന്‍ ഫൈസി വെന്നയൂര്‍, ഇസ്ഹാഖ് ബാഖവി ചെമ്മാട്,ഹംസ ഹാജി മൂന്നിയൂര്‍ ഇസ്മായില്‍ ഹുദവി ചെമ്മാട് അനസ് ദാരിമി, എന്നിവര്‍ സംസാരിച്ചു. നാസി മണക്കടവൻ , ഹസ്സന്‍ കുറ്റിയില്‍ , ഹംസ ഹാജി പാറക്കല്‍, ഹംസ ഹാജി കൊളക്കാട്ടില്‍ ,കൊരങ്കണ്ടൻ കുഞ്ഞീൻ കുട്ടി ഹാജി, സലാം ഓവുങ്ങൽ, മുസ്തഫ പാമ്പങ്ങാടൻ, മുത്തു പൂങ്ങാടൻ, കുഞ്ഞാപ്പു കാരാടന്‍, കെ.എം.മുഹമ്മദലി , എന്‍.എ ഫായിസ് , ഇസ്ഹാഖ് കാരാടന്‍ ,എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!