ശവശരീരത്തിലെ സ്വർണം മോഷ്ടിക്കാൻ കുഴിമാടം മാന്തിയ കേസുൾപ്പെട 25 കേസുകളിൽ പ്രതി
താനൂർ: കണ്ണൂര്‍ തളിപ്പറമ്പ് ചപ്പാന്റകത്ത് വീട്ടില്‍ അലി അക്ബര്‍ (38) ആണ് പിടിയിലായത്. താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഊട്ടിയിലെ മഞ്ചാകൗറയിലെ അണ്ണാ കോളനിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
താനാളൂര്‍ പുല്ലൂണി മന്‍സൂറിന്റെ താനൂര്‍ വട്ടത്താണിയിലുള്ള ബെസ്റ്റ് വേ മൊബൈല്‍ ഷോപ്പില്‍ നിന്ന് 2011 നവംബറില്‍ പൂട്ടു പൊളിച്ചു മൊബൈല്‍ ഫോണുകളും കംപ്യൂട്ടറും റീ ചാര്‍ജ് കൂപ്പണുകളം 95000 രൂപയും കവര്‍ന്ന കേസിലാണ് അറസ്റ്റ്. മൊബൈല്‍ ഓഫാക്കി മുങ്ങിയ പ്രതിയെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് കണ്ടെത്തിയത്. ഊട്ടിയില്‍ എത്തിയ പൊലീസ്, ടൂറിസ്റ്റുകളുടെ വേഷത്തില്‍ പല ലോഡ്ജുകളിലും മാറി മാറി താമസിക്കുകയായിരുന്നു. എല്‍ടിടിഇകള്‍ താമസിക്കുന്ന, റൗഡികളുടെ കേന്ദ്രമായ, മഞ്ച കൗറ എന്ന സ്ഥലത്ത് നിന്ന് സാഹസീകമായാണ് പിടികൂടിയത്.
പ്രതിക്ക് കാസര്‍കോഡ് ജില്ലയില്‍, ഹോസ്ദുര്‍ഗ്, നീലേശ്വരം, കണ്ണൂര്‍ ജില്ലയില്‍ ആലക്കോട്, വയനാട് ജില്ലയില്‍ മീനങ്ങാട്, മാനന്തവാടി, മലപ്പുറം ജില്ലിയില്‍ പൊന്നാനി, മഞ്ചേരി, പെരുമ്പടപ്പ്, ഇടുക്കി ജില്ലയില്‍ നെടുങ്കണ്ടം, പെരിങ്ങാവ് എന്നീ സ്റ്റേഷനുകളില്‍ കേസുണ്ട്.
ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ സദാനന്ദ സ്വാമി സമാധിയായി അടക്കം ചെയ്തപ്പോള്‍, ശവശരീരത്തിലെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കാന്‍ കുഴിമാടം മാന്തിയ കേസും പൊന്നാനി കണ്ടാനകം പോലീസ് സ്‌റ്റേഷനി ലെ ബീവറേജ് ഷോപ്പ് പൊളിച്ചു മദ്യം മോഷ്ടിച്ച കേസും പെരിങ്ങാവില്‍ സ്ത്രീയുടെ കൊലപാത കേസുകളിലും പ്രതിയാണ്. കഞ്ചാവ് കേസിലും പ്രതിയാണ്.
മദ്യം മോഷ്ടിച്ച കേസും പെരിങ്ങാവില്‍ ഒരു സ്ത്രീയുടെ കൊലപാതക കേസിലും കഞ്ചാവ് കേസിലും പ്രതിയാണ് ഇയാള്‍. കടയുടെ ഷട്ടറുകള്‍ പൊളിക്കുന്നതില്‍ വിദഗ്ധനായ പ്രതി പല സ്ഥലങ്ങളിലായി താമസിച്ചു മോഷണം നടത്തി വരികയായിരുന്നു.
ഷട്ടറുകളിലെ പൂട്ടുകള്‍ തകര്‍ക്കുന്നതില്‍ വിദഗ്ധനാണ് ഇദ്ദേഹം. ഇൻസ്‌പെക്ടർ ജീവൻ ജോർജ്, സബ് ഇൻസ്‌പെക്ടർ എൻ. ശ്രീജിത്ത്, സി പി ഒ മാരായ സലേഷ്, സബറുദ്ധീൻ, വിനീത്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.