ചാരിറ്റിയുടെ മറവില്‍ വന്‍ മോഷണം ; രണ്ട് പേര്‍ അറസ്റ്റില്‍, പ്രതികള്‍ക്കെതിരെ അയല്‍ ജില്ലകളിലും കേസ്

Copy LinkWhatsAppFacebookTelegramMessengerShare

മങ്കട: സ്‌കൂളിലെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ വിവിധ ആശുപത്രികളിലും സ്ഥാപനങ്ങളിലുമെത്തി പണപിരിവ് നടത്തുകയും ഇതിന്റെ മറവില്‍ ഈ ആശുപത്രികളില്‍ ആളുകളുടെ സ്വര്‍ണവും പണവും മൊബൈല്‍ ഫോണും കളവ് നടത്തുന്ന രണ്ട് പേര്‍ പിടിയില്‍. ഏലംകുളം കുന്നക്കാവിലെ ചെമ്മലത്തൊടി വീട്ടില്‍ സുനില്‍കുമാര്‍ (49), പട്ടാമ്പി ശങ്കരമംഗലത്തുള്ള വൃന്ദാവനം വീട്ടില്‍ സുരേഷ് (30) എന്നിവരെയാണ് മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ആറിന് രാമപുരത്തുള്ള സ്വകാര്യ ഡെന്റല്‍ ക്ലിനിക്കില്‍ ചാരിറ്റിയുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ വരികയും ഇതിലൊരാള്‍ അഡ്വ. ബല്‍റാമാണെന്നു സ്വയം പരിചയപ്പെടുത്തി പണപിരിവ് നടത്തുകയായിരുന്നു. തുടര്‍ന്ന് ഈ സ്ഥാപനത്തിലെ ജോലിക്കാരിയുടെ സ്വര്‍ണവും പണവും മൊബൈല്‍ ഫോണും പ്രതികള്‍ മോഷ്ടിക്കുകയായിരുന്നു. ഇവര്‍ക്കെതിര ഇത്തരം കളവ് നടത്തിയതിന് ജില്ലയിലും അയല്‍ ജില്ലയിലും സമാനമായ കേസുണ്ട്. പ്രതികളില്‍ നിന്ന് സ്വര്‍ണവും പണവും മൊബൈല്‍ ഫോണും കണ്ടെടുത്തു.

മങ്കട സി ഐ വിഷ്ണു, എസ് ഐ ഷംസുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!