Friday, August 15

ഇടിമിന്നലേറ്റ് ഉപകരണങ്ങൾ നശിച്ചു, വാഷിങ് മെഷീൻ പൊട്ടിത്തെറിച്ചു

തിരൂരങ്ങാടി: ഇടി മിന്നലേറ്റ് വീട്ടിലെ ഉപകരണങ്ങൾ പൂർണമായി നശിച്ചു. വീടിന്റെ ചുമരിന് വിള്ളലുമുണ്ടായി. മുന്നിയൂർ പടിക്കൽ കെ.വി.സാലിമിന്റെ വീട്ടിൽ ഇന്നലെ രാത്രിയാണ് സംഭവം. പുറത്ത് എർത്ത് കമ്പിയിൽ ഇടി മിന്നലേറ്റ് വീട്ടിലെ എല്ലാ സ്വിച്ച് ബോർഡുകളും തകരുകയും ഉപകരണങ്ങൾ കേടുവരികയും ചെയ്തു. വാഷിങ് മെഷീൻ തവിടുപൊടിയായി. ഫാനുകൾ പൂർണമായി കേടുവന്നു. അടുക്കളയിലെ പാത്രങ്ങളും താഴെ വീണു.
വീട്ടിൽ ഈ സമയം ആളുകളുണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

error: Content is protected !!