തെരുവ് നായയില്‍ നിന്നും വിദ്യാർത്ഥിയെ രക്ഷിച്ച യുവാവിനെ മുസ്ലിം യൂത്ത്‌ലീഗ് ആദരിച്ചു

തിരൂരങ്ങാടി: മദ്രസ വിട്ടുവരികയായിരുന്ന കുട്ടിയെ അക്രമിക്കാനായി ഓടിയടുത്ത തെരുവ് നായയില്‍ നിന്നും അതി സാഹസികമായി കുട്ടിരക്ഷിച്ച് വൈറലലായ തിരൂരങ്ങാടി സ്വദേശി മുല്ലക്കോയയെ മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് കമ്മിറ്റി ആദരിച്ചു.

സാമൂഹിക ബോധം, സമര യൗവ്വനം എന്ന ശീര്‍ഷകത്തില്‍ മണ്ഡലം കമ്മിറ്റി നടത്തുന്ന ഗ്രാമയാത്രയിലാണ് യുവാവിനെ ആദരിച്ചത്. സ്വജീവന്‍ പണപ്പെടുത്തിയും കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവിന്റെ ധീരത പ്രശംസിക്കപ്പെടേണ്ടതും തെരുവ് നായകളുടെ അക്രമണം തടയുന്നതിനും പെരുപ്പം ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും യൂത്ത്‌ലീഗ് അഭിപ്രായപ്പെട്ടു.

തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് പരിസരത്ത് നടന്ന ആദരിക്കല്‍ സംഗമം മുസ്ലിം യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി ഷരീഫ് വടക്കയില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി.എം സാലിം അധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് യു.എ റസാഖ് മുല്ലക്കോയക്കുള്ള ഉപഹാരം കൈമാറി. ചടങ്ങില്‍ ഉസ്മാന്‍ കാച്ചാടി, ഷാഫി കുണ്ടൂര്‍, സി.എച്ച് അബൂബക്കര്‍ സിദ്ധീഖ്, കെ മുഹീനുല്‍ ഇസ്ലാം, സമീര്‍ വലിയാട്ട്, പി.കെ സല്‍മാന്‍ തെന്നല, സലാം ഓവുങ്ങല്‍ പ്രസംഗിച്ചു.

error: Content is protected !!