പഠനം വിദ്യാര്‍ഥി കേന്ദ്രീകൃതമാകണം- മന്ത്രി ഡോ. ആര്‍. ബിന്ദു

പഠനം തീര്‍ത്തും വിദ്യാര്‍ഥി കേന്ദ്രീകൃതമാകുന്നതും വിജ്ഞാനം ജനകേന്ദ്രീകൃതമാകുന്നതുമായ ഒരു പാഠ്യപദ്ധതി രൂപവത്കരണത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. നാലുവര്‍ഷ ബിരുദ പാഠ്യപദ്ധതി ചട്ടക്കൂട് രൂപവത്കരണത്തിനായി കാലിക്കറ്റ് സര്‍വകലാശാലയില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാര്‍ഥികളെ വിഷമിപ്പിക്കുന്ന കേന്ദ്രങ്ങളായി കോളേജുകള്‍ മാറരുത്. സദാചാര പോലീസും കടുത്ത നിയമങ്ങളുമായി സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന സമീപനം മാറണം. വിദ്യാര്‍ഥികളുടെ ഭാവനാശേഷി ഉണര്‍ത്തുന്ന സമീപനമാണ് അധ്യാപകര്‍ക്കുണ്ടാകേണ്ടത്. പുതിയ ദേശീയ വിദ്യാഭ്യാസത്തിന്റെ അനുകരണമായിരിക്കില്ല കേരളത്തിലുണ്ടാവുക. ശാസ്ത്രബോധവും മതേതരവും ജനാധിപത്യവുമായ ഒന്നായിരിക്കും. ഇതിനായി നേരത്തേ തന്നെ ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കണക്കുകളുടെയും കേന്ദ്ര ഏജന്‍സികള്‍ തന്നെ തയ്യാറാക്കിയ വ്യക്തമായ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ കേരളത്തിന്റെ സ്ഥാനം ഏറെ മുന്നിലാണ്. ഇതെല്ലാം മറച്ചു വെച്ചാണ് ഉന്നതവിദ്യാഭ്യാസ മേഖലക്കെതിരെ രാഷ്ട്രീയ പ്രചാരണങ്ങള്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിച്ചു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്വിന്‍ സാംരാജ്, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഖലീമുദ്ധീന്‍, അഡ്വ. ലിജീഷ്, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ഡോ. പി.പി. പ്രദ്യുമ്നന്‍, ഡോ. ടി. വസുമതി, ഡോ. റിച്ചാര്‍ഡ് സ്‌കറിയ, യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍പേഴ്സണ്‍ ടി. സ്നേഹ തുടങ്ങിയവര്‍ സംസാരിച്ചു. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ റിസര്‍ച്ച് ഓഫീസര്‍ ഡോ. വി. ഷഫീഖ്, സര്‍വകലാശാലാ സെനറ്റംഗം ഡോ. കെ.പി. വിനോദ് കുമാര്‍ എന്നിവര്‍ പാഠ്യപദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. സെനറ്റ് അംഗങ്ങള്‍, പഠനബോര്‍ഡംഗങ്ങള്‍, ഡീനുമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

പാഠ്യപദ്ധതി ഡിസംബര്‍ 31-നകം- വി.സി.

ഡിസംബര്‍ 31-നകം കാലിക്കറ്റിലെ പാഠ്യപദ്ധതി ക്രമപ്പെടുത്താന്‍ വേണ്ട നടപടി ഊര്‍ജിതമാക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. കോളേജുകളുടെയും വിദ്യാര്‍ഥികളുടെയും എണ്ണം കണക്കിലെടുത്താല്‍ കേരളത്തിലെ ഏറ്റവും വലിയ സര്‍വകലാശാലയാണ് കാലിക്കറ്റ്. 95 പഠനബോര്‍ഡുകളുണ്ട്. സെനറ്റ്, സിന്‍ഡിക്കേറ്റ്, അക്കാദമിക് കൗണ്‍സില്‍ എന്നിവയെല്ലാം പുതിയതാണ്. എല്ലാ അധികാരസമിതികളും ഒത്തു ചേര്‍ന്ന് പാഠ്യപദ്ധതി രൂപവത്കരണത്തില്‍ കാലിക്കറ്റ് സംസ്ഥാനത്തിന് മാതൃകയാകുമെന്ന് വി.സി. അഭിപ്രായപ്പെട്ടു.

ഫോട്ടോ – കാലിക്കറ്റ് സര്‍വകലാശാലയില്‍ ബിരുദപാഠ്യപദ്ധതി രൂപവല്‍ക്കരണ ശില്‍പശാല ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു. പി.ആര്‍. 766/2023

ഡയറ്റ് ലക്ചര്‍ പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവിഭാഗത്തിനു കീഴിലുള്ള എം.എച്ച്.ആര്‍.ഡി. അദ്ധ്യാപക പരിശീലന കേന്ദ്രത്തില്‍ പഠനവിഷയത്തിലെ ബിരുദാനന്തര ബിരുദധാരികള്‍ക്കും ഗവേഷകര്‍ക്കും ‘ഫൗണ്ടേഷന്‍ ഓഫ് എഡ്യുക്കേഷന്‍’ എന്ന വിഷയത്തില്‍ പരിശീലന കോഴ്‌സ് നടത്തുന്നു. 30 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിശീലനകോഴ്‌സിലേക്ക് ജൂലൈ 7 വരെ അപേക്ഷ സമര്‍പ്പിക്കാം. നോട്ടിഫിക്കേഷനും അപേക്ഷാ ഫോമും അദ്ധ്യാപകപരിശീലന കേന്ദ്രത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ 9048356933. പി.ആര്‍. 767/2023

ഓഡിറ്റ് കോഴ്‌സ് ഓഫ്‌ലൈന്‍ പരീക്ഷ

പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഒന്നു മുതല്‍ നാലു വരെ സെമസ്റ്റര്‍ യു.ജി. വിദ്യാര്‍ത്ഥികളില്‍ ഓഡിറ്റ് കോഴ്‌സ് പരീക്ഷ പാസാവാത്തതിനാല്‍ ഡിഗ്രി ജയിക്കാത്തവര്‍ക്കുള്ള ഓഫ്‌ലൈന്‍ പരീക്ഷ 11, 12 തീയതികളില്‍ നടക്കും. പരീക്ഷ എഴുതാനുള്ള വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ എസ്.ഡി.ഇ.യില്‍ നേരിട്ടെത്തി പരീക്ഷ എഴുതേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 04942400288, 2407356, 2407494. പി.ആര്‍. 768/2023

പി.ജി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ, പഠനവകുപ്പുകളിലെ പി.ജി., ഇന്റഗ്രേറ്റഡ് പി.ജി. അഫിലിയേറ്റഡ് കോളേജിലെ എം.എസ് സി. ഫോറന്‍സിക് സയന്‍സ് എന്നീ കോഴ്‌സുകളുടെ പൊതുപ്രവേശന പരീക്ഷാ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 18-ന് മുമ്പായി അതത് കോളേജുകളില്‍/പഠനവകുപ്പുകളില്‍ പ്രവേശനം നേടേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ മാര്‍ക്ക് ലിസ്റ്റ്/ഗ്രേഡ് കാര്‍ഡ ടി.സി. മറ്റ് അനുബന്ധ രേഖകള്‍ എന്നിവ പ്രവേശന സമയത്ത് ഹാജരാക്കണം. ഫോണ്‍ 0494 2407016, 2407017. പി.ആര്‍. 769/2023

എം.എസ് സി. മാത്തമറ്റിക്‌സ് പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ ഗണിതശാസ്ത്ര പഠനവകുപ്പില്‍ ഒന്നാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സിന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അലോട്ട്‌മെന്റ് മെമോ ഇ-മെയില്‍ വഴി ലഭിച്ചവര്‍ നിര്‍ദ്ദേശിച്ച സമയക്രമം പാലിച്ച് 5,6,7 തീയതികളില്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ രേഖകള്‍ സഹിതം പഠനവകുപ്പില്‍ ഹാജരാകണം. റാങ്ക് ലിസ്റ്റ് പ്രവേശനം വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 8547668852, 9605494831. പി.ആര്‍. 770/2023

പരീക്ഷ

രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2022, 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 31-ന് തുടങ്ങും.

നാലാം സെമസ്റ്റര്‍ ബി.വോക്. ഓര്‍ഗാനിക് ഫാമിംഗ് ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ 24-ന് തുടങ്ങും.

മൂന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2023 പരീക്ഷയുടെ ടീച്ചിംഗ് എബിലിറ്റി പ്രാക്ടിക്കല്‍ 5, 6, 7 തീയതികളില്‍ നടക്കും. പി.ആര്‍. 771/2023

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം. പി.ആര്‍. 772/2023

error: Content is protected !!