കാലിക്കറ്റില്‍ നാലുവര്‍ഷ ബിരുദം: പ്രഖ്യാപനം 27-ന് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിക്കും

കാലിക്കറ്റ് സര്‍വകലാശാലയില്‍ നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്ക് (എഫ്.വൈ.യു.ജി.പി.) തുടക്കം കുറിക്കുന്ന പ്രഖ്യാപനം 27-ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിക്കും. ഉച്ചക്ക് രണ്ട് മണിക്ക് വളാഞ്ചേരി എം.ഇ.എസ്. കേവീയം കോളേജില്‍ നടക്കുന്ന പരിപാടിയില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അദ്ധ്യക്ഷനാകും. നാനൂറില്‍പരം അഫിലിയേറ്റഡ് കോളേജുകളിലായി നാലുവര്‍ഷ ബിരുദം നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ സര്‍വകലാശാലയാണ് കാലിക്കറ്റ്. കോളേജ് പ്രിന്‍സിപ്പല്‍മാരും നാലുവര്‍ഷ ബിരുദ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരും ചടങ്ങില്‍ പങ്കെടുക്കണമെന്ന് സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അറിയിച്ചു. എം.ഇ.എസ്. കേവീയം കോളേജ് പ്രിന്‍സിപ്പലും കാലിക്കറ്റിന്റെ നാലുവര്‍ഷ ബിരുദ പ്രോഗ്രാം സ്റ്റിയറിങ് കമ്മിറ്റി കണ്‍വീനറുമായ ഡോ. കെ.പി. വിനോദ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിലെ റിസര്‍ച്ച് ഓഫീസര്‍മാരായ ഡോ. വി. ഷഫീഖ്, ഡോ. കെ. സുധീന്ദ്രന്‍ എന്നിവര്‍ സംശയങ്ങള്‍ക്ക് മറുപടി നല്‍കും. 

error: Content is protected !!