Tuesday, January 20

ബന്ധു വീട്ടിലെ വിരുന്ന് കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങവെ കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ച് നവവധു മരിച്ചു ; വരന്‍ ഗുരുതരാവസ്ഥയില്‍

പാലക്കാട്: കണ്ടെയ്‌നര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നവവധുവിന് ദാരുണാന്ത്യം. പാലക്കാട് പുതുശ്ശേരി കുരുടിക്കാട് വച്ചാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്തുവെച്ചു തന്നെ കണ്ണന്നൂര്‍ പുതുക്കോട് സ്വദേശിനി അനീഷ മരിച്ചു. ഭര്‍ത്താവ് കോയമ്പത്തൂര്‍ സ്വദേശി ഷക്കീറിന്റെ പരിക്ക് ഗുരുതമാണ്.

നെന്മാറ കുനിശേരിയിലെ ബന്ധുവിന്റെ വീട്ടില്‍ വിരുന്നിനു ശേഷം കോയമ്പത്തൂരിലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ജൂണ്‍ 4ാം തീയതി ആയിരുന്നു ഇവരുടെ വിവാഹം.

error: Content is protected !!