Monday, December 1

കൊച്ചിയിലെ ഹോട്ടലില്‍ വിദ്യാര്‍ത്ഥികളുടെ പരസ്യ മദ്യപാനവും അക്രമവും, ഭക്ഷണത്തില്‍ മണ്ണ് വാരി എറിഞ്ഞു

എറണാകുളം: കൊച്ചിയിലെ ഹോട്ടലില്‍ വിദ്യാര്‍ത്ഥികളുടെ പരാക്രമം .ഇടപ്പള്ളി മരോട്ടിച്ചാല്‍ താല്‍ റെസ്റ്റോറന്റിലാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ പരസ്യ മദ്യപാനം നടത്തി. ഇത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഹോട്ടല്‍ ജീവനക്കാരുമായി സംഘര്‍ഷം ഉണ്ടായത്. വിദ്യാര്‍ത്ഥികള്‍ ഹോട്ടലിലെ ഭക്ഷണത്തില്‍ മണ്ണ് വാരി എറിഞ്ഞു. സംഭവത്തില്‍ മൂന്ന് പേരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. കോഴിക്കോട് സ്വദേശികളായ ആഷിക്ക്, ഇസ്മായില്‍, മുഹമ്മദ് എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഹോട്ടല്‍ ജീവനക്കാരുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തില്‍ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കും

error: Content is protected !!