ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ ജ്വാല ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് സമാപിച്ചു

തിരൂരങ്ങാടി: രണ്ട് ദിവസമായി തിരൂരങ്ങാടി സ്റ്റേഡിയത്തില്‍ നടന്ന പരപ്പനങ്ങാടി ബിആര്‍സിക്ക് കീഴില്‍ വിവിധ വിദ്യാലയങ്ങളിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് നടത്തിയ ജ്വാല ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് സമാപിച്ചു. ഫുട്‌ബോള്‍, ഹാന്റ്‌ബോള്‍, ക്രിക്കറ്റ്, ഷട്ടില്‍ ബാന്റ്മീന്റണ്‍, ലോംഗ് ജംപ്, തുടങ്ങിയ ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചു. ഓറിയന്റല്‍ ഹയര്‍സെക്കണ്ടറി പ്രധാനഅധ്യാപകന്‍ ടി റഷീദ് മാസ്റ്റര്‍ ദീപ ശിഖ നല്‍കി. മെഡല്‍ വിതരണം തിരൂരങ്ങാടി നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ നിര്‍വഹിച്ചു. ബിപിസി സുരേന്ദ്രൻ,സുധീര്‍, റിയോണ്‍മാസ്റ്റര്‍, വനജ,അധ്യാപകര്‍, രക്ഷിതാക്കള്‍ പങ്കെടുത്തു.

error: Content is protected !!