എം.എസ് സി. മാത്തമറ്റിക്‌സിന് അപേക്ഷിക്കാം
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം 2021-22 അദ്ധ്യയന വര്‍ഷത്തെ എം.എസ് സി. മാത്തമറ്റിക്‌സിന് ഓണ്‍ലൈനായി അപേക്ഷിക്കാം. പിഴയില്ലാതെ 10 വരെയും 100 രൂപ പിഴയോടെ 15 വരെയുമാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷയുടെ പ്രിന്റ്ഔട്ട് 15നകം വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.sdeuoc.ac.in) ഫോണ്‍ 0494 2407356, 2400288 പി.ആര്‍. 1280/2021
ഒന്നാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ഥികളുടെ ശ്രദ്ധയ്ക്ക് – പരീക്ഷയില്‍ മാറ്റം
ഡിസംബര്‍ 13-ന് തുടങ്ങാനിരുന്ന 2020 അഡ്മിഷന്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യര്‍ത്ഥികളുടെ ഒന്നാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ എല്ലാം മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. മറ്റ് ഒന്നാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളില്‍ 13- ന് നടത്താനിരുന്നവ മാത്രം ഡിസംബര്‍ 23-ലേക്ക് മാറ്റി. 2020 അഡ്മിഷന്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യര്‍ത്ഥികളുടേതൊഴികെ മറ്റെല്ലാ ഒന്നാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളും ഡിസംബര്‍ 14 മുതല്‍ മുന്‍പ് പ്രഖ്യാപിച്ച തിയ്യതിയും സമയക്രമവും അനുസരിച്ചു തന്നെ നടത്തുന്നതായിരിക്കും. പി.ആര്‍. 1281/2021
മലബാര്‍ കലാപത്തെക്കുറിച്ച് തെറ്റിധാരണ പരത്തുന്നത്
അവസാനിപ്പിക്കണം- പ്രൊഫ. സുചേത മഹാജന്‍
മലബാര്‍ കലാപത്തെക്കുറിച്ച് ഉത്തരേന്ത്യയില്‍ വലതുപക്ഷ ഹൈന്ദവ രാഷ്ട്രീയപാര്‍ട്ടികള്‍ തെറ്റിധാരണ പരത്തുന്നത് അവസാനിപ്പിക്കണമെന്ന് ചരിത്രകാരിയും ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ് പ്രൊഫസറുമായ സുചേത മഹാജന്‍ ആവശ്യപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ‘ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ പൈതൃകം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ മലബാര്‍ കലാപത്തിന്റെ വര്‍ഗീയചിത്രീകരണം നിലനില്‍ക്കില്ലെങ്കിലും ഉത്തര്‍പ്രദേശില്‍ ഹിന്ദുത്വ ശക്തികള്‍ മലബാര്‍ കലാപത്തെ ഹിന്ദുക്കള്‍ക്കെതിരായ ജിഹാദായാണ് ചിത്രീകരിക്കുന്നതെന്നും പ്രൊഫ. സുചേത പറഞ്ഞു. കേരളത്തിലെ ചരിത്രകാരന്മാരും ചരിത്രവിദ്യാര്‍ഥികളും മലബാര്‍ കലാപത്തിന്റെ യാഥാര്‍ഥ്യം തങ്ങളുടെ എഴുത്തിലൂടെയും സമൂഹമാധ്യമ ഇടപെടലിലൂടെയും ശക്തമായി വെളിപ്പെടുത്തണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ചരിത്രവിഭാഗം തലവന്‍ ഡോ. വി. വി. ഹരിദാസ് അധ്യക്ഷനായി. ഡോ. എം.പി. മുജീബു റഹ്‌മാന്‍, ഡോ. വിനീത്, ഡോ. സതീഷ് പലങ്കി , ഡോ. അഷിത എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ – കാലിക്കറ്റ് സര്‍വകലാശാലാ ചരിത്രവിഭാഗം സംഘടിപ്പിച്ച സെമിനാറില്‍ ചരിത്രകാരി പ്രൊഫ. സുചേത മഹാജന്‍ സംസാരിക്കുന്നു. പി.ആര്‍. 1282/2021
എം.എ. ഹിസ്റ്ററി പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ ചരിത്രപഠന വിഭാഗത്തില്‍ എം.എ. ഹിസ്റ്ററി പ്രവേശനത്തിനുള്ള രണ്ടാമത്തെ പ്രൊവിഷണല്‍ റാങ്ക്‌ലിസ്റ്റ് വെബ്‌സൈറ്റില്‍ (https://history.uoc.ac.in) പ്രസിദ്ധീകരിച്ചു. ഷുവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 8-ന് രാവിലെ 10 മണിക്കും ചാന്‍സ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 11 മണിക്കും അസ്സല്‍ രേഖകള്‍ സഹിതം നേരിട്ട് ഹാജരാകണം. പ്രവേശനത്തിന് അര്‍ഹരായവര്‍ക്കുള്ള മെമ്മോ ഇ-മെയില്‍ ചെയ്തിട്ടുണ്ട്. അഭിമുഖത്തില്‍ ഹാജരാകാത്തവര്‍ക്ക് പ്രവേശനത്തിനുള്ള അവസരം നഷ്ടപ്പെടും. പി.ആര്‍. 1283/2021
ഡിസര്‍ട്ടേഷന്‍ സമര്‍പ്പണം
നാലാം സെമസ്റ്റര്‍ ഫുള്‍ടൈം എം.ബി.എ. ജൂലൈ 2021 പരീക്ഷയുടെ 20-നകം സമര്‍പ്പിക്കണം. പി.ആര്‍. 1284/2021
പരീക്ഷാ അപേക്ഷ
നാലാം സെമസ്റ്റര്‍ എം.സി.എ. ലാറ്ററല്‍ എന്‍ട്രി ഡിസംബര്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 14 വരെയും 170 രൂപ പിഴയോടെ 16 വരെയും ഫീസടച്ച് 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ബിരുദ കോഴ്‌സുകളുടെ അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 20 വരെയും 170 രൂപ പിഴയോടെ 23 വരെയും 6 മുതല്‍ അപേക്ഷിക്കാം. പി.ആര്‍. 1285/2021
പരീക്ഷ
നാലാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷയും ഏപ്രില്‍ 2021 റുഗലര്‍ പരീക്ഷയും 14-നും മൂന്നാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌ടോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്‌സ് നവംബര്‍ 2019, 2020 റഗുലര്‍ പരീക്ഷകള്‍ 8-നും തുടങ്ങും. പി.ആര്‍. 1286/2021
പരീക്ഷാ ഫലം
ഒന്നാം വര്‍ഷ അദീബി ഫാസില്‍ പ്രിലിമിനറി റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 14 വരെ അപേക്ഷിക്കാം. പി.ആര്‍. 1287/2021
പുനര്‍മൂല്യനിര്‍ണയ ഫലം
എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ നവംബര്‍ 2020 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയര്‍മെന്റ്) ഏപ്രില്‍ 2021 റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 1288/2021
പുനര്‍മൂല്യനിര്‍ണയ അപേക്ഷ
ബി.എ., ബി.എസ്.ഡബ്ല്യു., ബി.വി.സി., ബി.ടി.ടി.എം., ബി.എ. അഫ്‌സലുല്‍ ഉലമ ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2017, രണ്ട്, നാല് സെമസ്റ്റര്‍ ഏപ്രില്‍ 2018 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് 16 വരെ അപേക്ഷിക്കാം.