മൂന്നേക്കാല്‍ ടണ്‍ നിരോധിത പുകയില ഉത്പന്നം പിടികൂടി കൊണ്ടോട്ടി എക്‌സൈസ്.

കൊണ്ടോട്ടി : ലോറിയില്‍ കടത്താന്‍ ശ്രമിച്ച 3360 കിലോ നിരോധിത പുകയില ഉത്പനം കൊണ്ടോട്ടി എക്‌സൈസ് പിടികൂടി. ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി കാര്‍ത്തികേയനെ അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി അഴിഞ്ഞിലത്ത് രാത്രി നടത്തിയ വാഹന പരിശോധനയിലാണ് മൂന്നേക്കാല്‍ ടണ്‍ നിരോധിത പുകയില ഉത്പന്നം പിടികൂടിയത്.

രാമനാട്ടുക്കര അഴിഞ്ഞിലത്ത് വാഹന പരിശോധനക്കിടെ ലോറിയില്‍ ഹോര്‍ലിക്‌സ്, ബൂസ്റ്റ്, ന്യൂഡില്‍സ് എന്നിവയ്ക്ക് അടിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് 85 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നം പിടികൂടിയത്. പിടികൂടിയ നിരോധിത പുകയില ഉത്പന്നം ബാംഗ്ലൂരില്‍ നിന്നും വളാഞ്ചേരിയിലേക്ക് കൊണ്ടു പോവുകയായിരുന്നു എന്നാണ് ഡ്രൈവര്‍ എക്‌സൈസിനോട് പറഞ്ഞത്. ഉത്തരമേഖല കമ്മീഷണറുടെ സ്വകാഡും മലപ്പുറം എക്‌സൈസ് റെയ്ഞ്ചും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉല്‍പ്പനം പിടികൂടിയത്. പിടിച്ചെടുത്ത വാഹനവും ലഹരി ഉല്‍പ്പന്നവും വാഴക്കാട് പോലീസിന് കൈമാറും.

error: Content is protected !!