Tuesday, January 20

തിരൂരിൽ സ്വകാര്യ ബസ് പണിമുടക്ക്

തിരൂർ: സംയുക്ത ബസ് തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ
തിരൂരിൽ സ്വകാര്യ ബസുകൾ പണിമുടക്കുന്നു. ബസ്‌സ്റ്റാൻഡിലെ ശൗചാലയം സ്ഥിരമായി തുറന്നുകൊടുക്കാത്തതും നഗരത്തിൽ സ്ഥിരമായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കു കാരണം ബസുകൾക്ക് സർവീസ് നടത്താൻ കഴിയാത്തതുമാണ് പണിമുടക്കിനു കാരണം. റോഡുകളുടെയും പാലങ്ങളുടെയും പണി മന്ദഗതിയിൽ നടക്കുന്നതും ഗതാഗതക്കുരുക്കിന്‌ ഇടയാക്കുന്നുണ്ടെന്നും സമരക്കാർ പറഞ്ഞു.
പണിമുടക്കുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് അധികാരികൾക്ക് നോട്ടീസ് നൽകിയിട്ടും ഒന്നു ചർച്ചയ്ക്കുവിളിച്ച് വിഷയം പരിഹരിക്കാൻപോലും അധികാരികൾ തയ്യാറായില്ലെന്നാണ് പരാതി.അതേസമയം തിരൂരിൽ നിന്നും തിരിച്ചും വിവിധ ഇടങ്ങളിലേക്ക് കെ എസ്‌ ആർ ടി സി സർവീസ് യാത്രക്കാർക്ക് ആശ്വാസമാണ്.

error: Content is protected !!