കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പശ്ചിമഘട്ട ജൈവവൈധ്യ സംരക്ഷണത്തിന്
നിര്‍മിതി ബുദ്ധിയെ ആശ്രയിക്കാം- ഡോ. ശ്രീനാഥ് സുബ്രഹ്‌മണ്യം

പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യ സംരക്ഷണത്തിനായി നിര്‍മിത ബുദ്ധി ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കേണ്ടതുണ്ടെന്ന് ഡോ. ശ്രീനാഥ് സുബ്രഹ്‌മണ്യം അഭിപ്രായപ്പെട്ടു. അമേരിക്കയിലെ വിര്‍ജീനിയയിലുള്ള സെന്റര്‍ ഫോര്‍ ബയോ ഇക്കോ സയന്‍സസ് ഡയറക്ടറായ ഇദ്ദേഹം കാലിക്കറ്റ് സര്‍വകലാശാലാ പരിസ്ഥിതി പഠനവകുപ്പ് സംഘടിപ്പിച്ച  ഫ്രോണ്ടിയര്‍ പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. പശ്ചിമ ഘട്ടത്തില്‍ അധിനിവേശ സസ്യങ്ങളുടെ വ്യാപനം തദ്ദേശീയ സസ്യങ്ങളെ നശിപ്പിക്കുന്നുണ്ട്. അശാസ്ത്രീയമായ ഭൂവിനിയോഗവും മരങ്ങള്‍ മുറിക്കുന്നതും മണ്ണൊലിപ്പുമെല്ലാം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ മുന്‍കൂട്ടി കാണാന്‍ സാങ്കേതിക വിദ്യ സഹായിക്കും. അതുവഴി ജൈവ വൈവിധ്യം ഒരളവു വരെ സംരക്ഷിക്കാനാകുമെന്നും ഡോ. ശ്രീനാഥ് സുബ്രഹ്‌മണ്യം പറഞ്ഞു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. ജോസ് ടി. പുത്തൂര്‍, ഡി.യു.എസ്.സി. ഡയറക്ടര്‍ ഡോ. എ. യൂസഫ്, സെനറ്റംഗം ഡോ. ബി.എസ്. ഹരികുമാരന്‍ തമ്പി, പരിസ്ഥിതി ശാസ്ത്ര പഠനവകുപ്പ് മേധാവി ഡോ. സി.സി. ഹരിലാല്‍, വി.കെ. ഷാമിലി എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ- കാലിക്കറ്റ് സര്‍വകലാശാലാ പരിസ്ഥിതി പഠനവകുപ്പ് സംഘടിപ്പിച്ച  ഫ്രോണ്ടിയര്‍ പ്രഭാഷണ പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു.     പി.ആര്‍. 899/2023

കോളേജ് അദ്ധ്യാപകര്‍ക്ക് റിഫ്രഷര്‍ കോഴ്‌സ്

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ്, യൂണിവേഴ്‌സിറ്റി അദ്ധ്യാപകര്‍ക്കായി മെറ്റീരിയല്‍ സയന്‍സ് റിഫ്രഷര്‍ കോഴ്‌സ് സംഘടിപ്പിക്കുന്നു. ആഗസ്ത് 2 മുതല്‍ 16 വരെയാണ് കോഴ്‌സ്. താല്‍പര്യമുള്ള കെമിസ്ട്രി, നാനോ സയന്‍സ്, ഫിസിക്‌സ് അദ്ധ്യാപകര്‍ക്ക് ജൂലൈ 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ എച്ച്.ആര്‍.ഡി.സി. വെബ്‌സൈറ്റില്‍ (ugchrdc.uoc.ac.in). ഫോണ്‍ 0494 2407351.     പി.ആര്‍. 900/2023

ഐ.ടി.എസ്.ആറില്‍ എം.എ. സോഷ്യോളജി
അപേക്ഷ നീട്ടി

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ വയനാട് ചെതലയം ഐ.ടി.എസ്.ആറില്‍ എം.എ. സോഷ്യോളജി റസിഡന്‍ഷ്യല്‍ കോഴ്‌സിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 31 വരെ നീട്ടി.    പി.ആര്‍. 901/2023

പരീക്ഷ

രണ്ടാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടി മീഡിയ ഏപ്രില്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ആഗസ്ത് 7-ന് തുടങ്ങും.    പി.ആര്‍. 902/2023

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ബയോളജി നവംബര്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.    പി.ആര്‍. 903/2023

സൂക്ഷ്മപരിശോധനാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എ., എം.എസ്.ഡബ്ല്യു., എം.എസ് സി. അപ്ലൈഡ് ജിയോളജി, ബോട്ടണി, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമറ്റിക്‌സ്, ഫിസിക്‌സ്, സുവോളജി, എം.കോം. നവംബര്‍ 2022 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.    പി.ആര്‍. 904/2023

പരീക്ഷാ അപേക്ഷ

നാലാം സെമസ്റ്റര്‍ എം.വോക്. മള്‍ട്ടിമീഡിയ, അപ്ലൈഡ് ബയോടെക്‌നോളജി, സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് ഏപ്രില്‍ 2022, 2023 പരീക്ഷകള്‍ക്ക് പിഴ കൂടാതെ ആഗസ്ത് 7 വരെയും 180 രൂപ പിഴയോടെ 9 വരെയും അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.വോക്. അപ്ലൈഡ് ബയോടെക്‌നോളജി, മള്‍ട്ടിമീഡിയ, സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് നവംബര്‍ 2021, 2022 പരീക്ഷകള്‍ക്ക് പിഴ കൂടാതെ ആഗസ്ത് 7 വരെയും 180 രൂപ പിഴയോടെ 9 വരെയും അപേക്ഷിക്കാം.    പി.ആര്‍. 905/2023

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.വോക്. അപ്ലൈഡ് ബയോടെക്‌നോളജി (ഏപ്രില്‍ 2021), സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് (ഏപ്രില്‍ 2022), മള്‍ട്ടി മീഡിയ (ഏപ്രില്‍ 2021, 2022) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്ത് 5 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്ത് 10 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. ഏപ്രില്‍ 2022 റഗുലര്‍, സപ്ലമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്ത് 10 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എം.ഫില്‍. കൊമേഴ്‌സ് മെയ് 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.    പി.ആര്‍. 906/2023

error: Content is protected !!