മൂന്നു മാസം മുമ്പ് ഭര്‍ത്താവ് വിദേശത്ത് പോയി, വീടിനു മുകളിലേക്ക് കല്ലും പണവും എറിയുന്നു, സംഭവമറിയാതെ വീട്ടുകാര്‍

Copy LinkWhatsAppFacebookTelegramMessengerShare

കൊല്ലം: ഒരാഴ്ചയായി വീടിനുമുകളിലേക്ക് കല്ലുകളും നാണയങ്ങളും 500 രൂപ നോട്ടുകളും എറിയുന്നു. 2 ദിവസം കൊണ്ട് ലഭിച്ചത് 8900 രൂപ. കഴിഞ്ഞ ഒരാഴ്ചയായി കൊല്ലം കടയ്ക്കല്‍ ആനപ്പാറ മണിയന്‍മുക്കില്‍ ഗോവിന്ദമംഗലം റോഡില്‍ കിഴക്കേവിള വീട്ടില്‍ രാജേഷിന്റെ വീടിന് മുകളിലെ ആസ്ബറ്റോസ് ഷീറ്റിലാണ് കല്ലുകള്‍ വന്നു വീഴുന്നത്. കിട്ടിയ തുക പൊലീസില്‍ ഏല്‍പ്പിച്ച് പരാതി നല്‍കി.

രാജേഷ് മൂന്നുമാസം മുമ്പ് വിദേശത്തു ജോലി തേടി പോയിരുന്നു. ഭാര്യ പ്രസീദയും മക്കളുമാണ് വീട്ടില്‍ താമസം. പ്രസീദയുടെ അച്ഛന്‍ പുഷ്‌കരനും അമ്മയും ഒപ്പമുണ്ട്. കടയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചിട്ടും ആരാണ് എറിയുന്നതെന്നു കണ്ടെത്താനായില്ല. ഇപ്പോഴും കല്ലേറും നാണയമേറും തുടരുകയാണ്.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!